30 ജനുവരി 2014

'ഓണര്‍ ഡയറീസ്' ഉയര്‍ത്തുന്ന ചോദ്യങ്ങള്‍



 




 2011 ഏപ്രിലില്‍ ഇറാഖി കുടിയേറ്റക്കാരിയായ ഫാലെ ഹസ്സന്‍ അല്‍ മാലികി എന്ന യുവതി അമേരിക്കയില്‍ 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ഇരുപതു വയസ്സുകാരിയായ മകളെ കൊന്നുവെന്നതായിരുന്നു അവരുടെ മേലുള്ള കുറ്റം.  മകള്‍പാശ്ചാത്യവല്‍ക്കരണത്തിനടിപ്പെട്ടുവെന്നതായിരുന്നുവേ്രത  കൊലയ്ക്കുകാരണം.

അരക്ഷിതാവസ്ഥയോ സ്വാതന്ത്ര്യം?

ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദ്ര ഭട്ട് പുറപ്പെടുവിച്ച ഒരു വിധി ഏറെ കൗതുകകരമായിരുന്നു. പരിചയക്കാരനായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറി വഞ്ചിച്ചതായി ഒരു യുവതി സമര്‍പ്പിച്ച പരാതിയായിരുന്നു കോടതിയുടെ മുമ്പിലുണ്ടായിരുന്നത്.

29 ജനുവരി 2014

അല്‍ മൊയ്തു: കയറെടുത്ത് കുരുക്കിടുന്ന മാധ്യമങ്ങള്‍ക്കും അധികാരികള്‍ക്കും താക്കീത്

                                                                                                                                          
ഇന്റെര്‍നെറ്റ് യുഗത്തില്‍ യൂട്യൂബ് കേവലം സംഗീതവും ന്റെര്‍നെറ്റ് യുഗത്തില്‍ യൂട്യൂബ് കേവലം സംഗീതവും സിനിമയും
ഇന്റെര്‍നെറ്റ് യുഗത്തില്‍ യൂട്യൂബ് കേവലം സംഗീതവും കോമഡിയും ആസ്വദിക്കാനുള്ള ഒരു വിനോദോപാധി മാത്രമല്ല,  സോഷ്യല്‍ ആക്റ്റിവിസത്തിന്റെ ശക്തമമായ വേദികൂടിയായി ഉപയോഗപ്പെടുത്താമെന്ന് ബോധ്യമായിരിക്കുന്നു.

ഹോളോകോസ്റ്റ് മിഥ്യയും ഇസ്രയേലിന്റെ സംസ്ഥാപനവും


2012 ജൂണ്‍ 13ന് പാരിസിനടുത്ത് ഒരു മരണം നടന്നു. ആധുനിക ഫ്രഞ്ച് ദാര്‍ശനികരില്‍ ഏറ്റവും പ്രമുഖന്‍ എന്ന് ഒരുകാലത്ത് വാഴ്ത്തപ്പെട്ടയാളാണ് മരിച്ചത്. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്‌ളവത്തില്‍നിന്ന് പ്രചോദനം നേടി. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതനേതാവായി. ജര്‍മനിയില്‍ നാസിസത്തിന്റെ വളര്‍ച്ചയും പിന്നീട് ഇസ്രായേല്‍ കേന്ദ്രീകരിച്ച് സയണിസത്തിന്റെ വളര്‍ച്ചയും അദ്ദേഹത്തെ ദുഃഖിപ്പിച്ചു. ജനിച്ചത് കത്തോലിക്കാ കുടുംബത്തില്‍. മാതാപിതാക്കള്‍ നിരീശ്വരവാദികളായിരുന്നു.

ജീവിതമാണ് സന്ദേശം

മനുഷ്യന്റെ ചര്യകള്‍ കേവലം വൈജ്ഞാനികമായ ഉപദേശങ്ങള്‍ കൊണ്ടോ, ശക്തമായ നിരൂപണങ്ങള്‍ കൊണ്ടോ മാത്രം മാറ്റപ്പെടുകയില്ലെന്നാണ് അടുത്തകാലത്ത് നടന്ന ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉപദേശങ്ങളും, പ്രഭാഷണങ്ങളും സുപ്രധാനവും അനിവാര്യവുമാണെങ്കിലും അവന്‍ പരിചയിച്ച രീതികളും സമ്പ്രദായങ്ങളും അവയേക്കാള്‍ ശക്തമാണ്. അതിനാല്‍ തന്നെ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന പ്രായോഗികമായ രീതികളിലൂടെയാണ് അവ മാറ്റിയെടുക്കാന്‍ സാധിക്കുക.

ജനാധിപത്യ മുസ് ലിം രാഷ്ട്ര സങ്കല്‍പത്തിന് തുനീഷ്യ മികച്ച മാതൃക : ഗനൂശി

 തൂനിസ്: അറബ് മുസ് ലിം രാജ്യങ്ങളില്‍ ജനാധിപത്യം യാഥാര്‍ഥ്യമാകില്ലെന്ന് വാദിച്ചവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് തുനീഷ്യയെന്ന് ഇസ് ലാമിസ്റ്റ് സംഘടനയായ അന്നഹ്ദക്ക് നേതൃത്വം നല്‍കുന്ന റാശിദുല്‍ ഗനൂശി അഭിപ്രായപ്പെട്ടു.
ഇസ് ലാമിസ്റ്റുകളുടെയും മതേതര സംഘടനകളുടെയും പിന്തുണയോടെ തിങ്കളാഴ്ച തുനീഷ്യന്‍ പാര്‍ലമെന്റ് ഭരണഘടന പാസാക്കിയ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

28 ജനുവരി 2014

ഗ്വാണ്ടനാമൊയില്‍ നിന്ന് ഒരു തടവുകാരന്റെ കത്ത്‌



emad-prisoner
എമാദ് അബ്ദുല്ല ഹസന്‍ 34 വയസ്സ് പ്രായമായ യമനീ പൗരനാണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഗ്വാണ്ടനാമൊ ജയിലിലാണ് അദ്ദേഹത്തിന്റെ ജീവിതം. തന്റെ മോചനത്തിനായി നിരാഹാര സമരത്തിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി മോശമാണെങ്കിലും, ഗ്വാണ്ടനാമൊ ജയിലിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് തന്റെ അഭിഭാഷകര്‍ക്ക് അദ്ദേഹമയച്ച കത്താണിത്.

26 ജനുവരി 2014

യതിംകുട്ടികളെ ഇനിയും നാടു കടത്തേണ്ടതുണ്ടോ?


yatheemഉപ്പയെന്ന കുടുംബവൃക്ഷത്തണലില്‍ ചിരിച്ചും കളിച്ചും ഉയര്‍ന്നുപൊങ്ങുന്നതിനിടയില്‍ നൂലറ്റ പട്ടങ്ങളാണ് യതീമുകള്‍. ജീവിതത്തില്‍ താങ്ങും തണലുമാവേണ്ട പിതാവ് കുഞ്ഞു പ്രായത്തിലെ നഷ്ടപ്പെട്ട ഹതഭാഗ്യര്‍. സന്തോഷവും ആഹ്ലാദവും നിറഞ്ഞ സന്തുഷ്ട ജീവിതത്തിന്റെ പച്ചപ്പിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുവരാനാണ് യതീംസംരക്ഷണം ഇസ്‌ലാം പുണ്യകരമാക്കിയത്.

20 ജനുവരി 2014

നബിദിനാഘോഷവും വിവാദങ്ങളും

മുഹമ്മദ് നബി(സ)യുടെ ജന്‍മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുസ് ലിംവിഭാഗങ്ങള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ആധുനിക സാഹചര്യങ്ങളെ കൂടി പരിഗണിച്ചുകൊണ്ട് ഒരു വിധി നല്‍കാമോ ?