14 ജൂലൈ 2014

'അല്ലയോ ഇസ്രായേല്‍ , നിങ്ങള്‍ക്കതിന് കഴിയില്ല'

(ഡോ. യൂസുഫുല്‍ ഖറദാവിയുടെ അല്‍അസ്ഹറിലെ ചരിത്രപ്രഭാഷണം)

Qardawwi
അസ്ഹറിലെ ഒരു പണ്ഡിതന്‍ അവിടത്തെ മിമ്പറില്‍ ഖുത്തുബ പ്രഭാഷണം നടത്തുകയെന്നതില്‍ അല്‍ഭുതമൊന്നുമില്ല. പതിനേഴാം വയസ്സില്‍ എന്റെ ഗ്രാമത്തിലെ പള്ളിയില്‍ പ്രഭാഷണം തുടങ്ങിയതാണ് ഞാന്‍.

10 ജൂലൈ 2014

ദുഷ്പ്രചാരണങ്ങളുടെ മുനയൊടിച്ച കോടതിവിധി


ദുഷ്പ്രചാരണങ്ങളുടെ മുനയൊടിച്ച കോടതിവിധി

അതേയവസരത്തില്‍, നിരപരാധികളെ ശിക്ഷിക്കാന്‍ ഫത്വ ഉപയോഗിക്കരുതെന്നും ഒരാളുടെ മൗലികാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെങ്കില്‍ ഫത്വ നിയമവിരുദ്ധമായിരിക്കുമെന്നും സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പ് അവഗാഹമോ പക്വതയോ കൂടാതെ മതവിധികള്‍ നല്‍കുന്ന പണ്ഡിതന്മാരും സഭകളും സഗൗരവം കണക്കിലെടുക്കേണ്ടതുണ്ട്. നിരന്തരം സംഭവിക്കുന്ന സാമൂഹികമാറ്റങ്ങളും സ്ത്രീകള്‍ അര്‍ഹിക്കുന്ന സാമാന്യനീതിയും പരിഗണിക്കാതെ കാലഹരണപ്പെട്ട രേഖകളിലെ അക്ഷരങ്ങളില്‍ മാത്രം കടിച്ചുതൂങ്ങി വിധി പുറപ്പെടുവിക്കുന്ന വ്യക്തികളും സഭകളും സ്ഥാപനങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനുതന്നെ തിരിച്ചടികളാണ് വരുത്തിവെക്കുകയെന്ന് തിരിച്ചറിയേണ്ട സമയം വൈകി.

08 ജൂലൈ 2014

ഖിലാഫത്ത് പ്രഖ്യാപനം തെറ്റായ സന്ദേശമാണ് പകര്‍ന്നു നല്‍കുക : ഗന്നൂശി

gannuchi
തൂനിസ് : വിവിധ മതങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും ഇടയില്‍ ഉണ്ടാക്കിയ സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവാചക തിരുമേനി മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം കെട്ടിപടുത്തതെന്ന് തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടിയുടെ അധ്യക്ഷനും ലോകമുസ്‌ലിം പണ്ഡിതവേദി സെക്രട്ടറിയേറ്റംഗവുമായ റാശിദുല്‍ ഗന്നൂശി.

07 ജൂലൈ 2014

മുസ്‌ലിംകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണം: ബുദ്ധവിശ്വാസികളോട് ദലൈലാമ

ലേ(ലഡാക്): മ്യാന്‍മറിലെയും ശ്രീലങ്കയിലെയും മുസ്‌ലിംകള്‍ക്കെതിരായ എല്ലാ അക്രമപ്രവര്‍ത്തനങ്ങളും ബുദ്ധവിശ്വാസികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് തിബത്തന്‍ ആത്മീയാചാര്യനായ ദലൈലാമ ആവശ്യപ്പെട്ടു. തന്റെ 79ാം ജന്‍മദിനാഘോഷവേളയില്‍ വസതിയില്‍ എത്തിച്ചേര്‍ന്ന ബുദ്ധമതവിശ്വാസികളോടാണ് ദലൈലാമയുടെ അഭ്യര്‍ഥന.

ബുര്‍ഖ നിരോധിച്ച യൂറോപ്യന്‍ മനുഷ്യാവകാശക്കോടതിയെ അപലപിച്ച് ജൂതറബ്ബി

മോസ്‌കോ: ഫ്രാന്‍സ് നടപ്പാക്കിയ ബുര്‍ഖ നിരോധത്തെ യൂറോപ്യന്‍ മനുഷ്യാവകാശക്കോടതി ശരിവെച്ചതിനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമായിരിക്കെ വിധിക്കെതിരെ യൂറോപ്പിലെ പ്രമുഖ ജൂതറബ്ബി വിമര്‍ശവുമായി രംഗത്തുവന്നു. വിധി മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.

മാധ്യമ റിപോര്‍ട്ടുകളിലെ ഇസ്രായേല്‍ ആധിപത്യം

റേച്ചല്‍ ഷാബി

abukhadeer
ഇസ്രായേല്‍ ഫലസ്തീന്‍ അതിര്‍ത്തി വീണ്ടും ക്രൂരമായ സംഭവങ്ങള്‍ക്ക് സാക്ഷിയായിരിക്കുകയാണ്. മുഹമ്മദ് അബൂ ഖദീര്‍ എന്ന 16 വയസ്സുള്ള ഫലസ്തീനി ബാലനെ തട്ടിക്കൊണ്ടു പോയതിനു ശേഷം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി.

05 ജൂലൈ 2014

ഹുത്തിനി ഹാലിട്ട ലിത്താപ്പോ.. സഞ്ചിനി ബാലിക ലുട്ടാപ്പീ...

മുഹമ്മദ് പാറക്കടവ് 

vaikkom_basheer
അണ്ഡകടാഹത്തിലെ സര്‍വചരാചരങ്ങളെയും സ്‌നേഹിച്ച്, അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമേ അനന്തമായ സമയം ഉള്ളൂ എന്ന് ആവര്‍ത്തിച്ചെഴുതിയ വൈക്കം മുഹമ്മദ് ബഷീര്‍ സുന്ദരമായ ഈ ഭൂഗോളം വിട്ടുപോയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം തികയുന്നു.

03 ജൂലൈ 2014

ഏകീകൃത സിവില്‍ കോഡിന് മുമ്പ് മുസ് ലിം വ്യക്തിനിയമങ്ങള്‍ ഏകീകരിക്കാന്‍ നീക്കം

മുംബൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇന്ത്യന്‍ മുസ് ലിംകള്‍ ഭയന്നിരുന്ന പ്രധാന കാര്യം ഏകീകൃത സിവില്‍കോഡിനെ കുറിച്ചായിരുന്നു.  എതിര്‍പ്പ് ശക്തമാകുമെന്ന് ഭയന്ന് ഏകീകൃത സിവില്‍കോഡിന്റെ കാര്യം ആദ്യം നടപ്പിലാക്കാതെ സര്‍ക്കാറിന്റെ അവസാന നാളുകളിലേക്കായി കരുതി വെച്ചിരിക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍.

അള്‍ജീരിയയുടെ വേള്‍ഡ്കപ്പ് പ്രൈസ്മണി ഗസ്സയിലെ പാവങ്ങള്‍ക്ക്


alger3
അള്‍ജിയേഴ്‌സ് : അള്‍ജീരിയന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച പണം ഗസ്സയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ടീം അംഗം ഇസ്‌ലാം സ്ലിമാനി അറിയിച്ചു.

ഫലസ്തീനീ ബാലന്മാരുടെ ജീവനും വിലയില്ലേ?

മദീഅ ബെഞ്ചമിന്‍പാം ബെയ്‌ലി

pal arrestജൂണ്‍ 12 ന് കാണാതായ 3 ഇസ്രയേലി ബാലന്മാരുടെ മൃതദേഹം കണ്ടെത്തിയതോടെ ഇസ്രയേലില്‍ ജനരോഷം വര്‍ധിച്ചതോതില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലുള്ള ജൂതന്മാര്‍ മാത്രം താമസിക്കുന്ന അനധികൃത കുടിയേറ്റ കേന്ദ്രത്തിലെ താമസക്കാരായ ഇയാല്‍ ഇഫ്‌റഹ് (19), നെഫ്താലി ഫ്രാന്‍കെല്‍ (16), ഗിലാദ് ശാര്‍ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.