30 ജനുവരി 2013

നമ്മുടെ വിവാഹക്കമ്പോളം ബാബിലോണിയന്‍ മനുഷ്യച്ചന്തകളെ ഓര്‍മിപ്പിക്കുന്നില്ലേ?

മദ്യപാനിയായ ഭര്‍ത്താവിന്റെ ഭീകര മര്‍ദ്ദനമേറ്റ് പിടഞ്ഞൊടുങ്ങിയ പെരിന്തല്‍മണ്ണക്കാരി ഹലീമയെ ഓര്‍മയില്ലേ? കുപ്രസിദ്ധമായ മൈസൂര്‍ കല്യാണത്തിന്റെ ഇരയായിരുന്നു അവള്‍ . പറക്കമുറ്റാത്ത സ്വന്തം കുഞ്ഞുങ്ങളുടെ മുമ്പില്‍ വെച്ചാണ് ഈ ഇരുപത്തെട്ടുകാരി ബലിയാടായത്.

22 നവംബർ 2011

ഹിജ്റ നമ്മെ പഠിപ്പിക്കുന്നത്

'ഹിജ്റ' (പ്രവാചകന്റെ മക്കയില്‍നിന്നും മദീനയിലേക്കുള്ള പരിത്യജിച്ചുപോക്ക്) നമ്മുടെ സ്മൃതിപഥത്തില്‍ ഒരിക്കല്‍ കൂടി തെളിയുന്ന അവസരമാണിത്. മുഹമ്മദീയ നിയോഗത്തിന്റെ ചരിത്രദശകളില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഈ മഹാസംഭവം നമുക്ക് ഒരു പാട് പാഠങ്ങള്‍ പറഞ്ഞു തരുന്നുണ്ട്.

04 ഒക്‌ടോബർ 2010

സമയമടുക്കയായ്

വെളുക്കാന്‍ തുടങ്ങുന്നു നിന്റെ രോമങ്ങള്‍ കാല-
മടുക്കാറായി റൂഹ് പിടിക്കാനെത്തിടുവാന്‍
പല്ലുകളൊന്നായി വിട്ടുപോകുന്നു; ദേഹ-
മൊന്നിച്ചു വിടാനുള്ള സമയമടുക്കയായ്

ദഹനം കുറയുന്നു നല്ലൊരു സന്ദേശമായ്
(ഇനി നീ വര്‍ധിപ്പിക്കാന്‍ പാടില്ല ആസക്തികള്‍)

13 മാർച്ച് 2010

മനം കുളിര്‍പ്പിക്കുന്ന ഒരു കോടതിവിധി

മകളെ ആനാവശ്യമായി കോടതി കയറ്റിയ പിതാവ് അഞ്ചുലക്ഷം
നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

കൊച്ചി: ആദ്യഭാര്യയിലെ മകളുടെ വിവാഹം പെണ്‍കുട്ടിയുടെ താല്പര്യത്തിന്
എതിരായി ബലമായി നടത്തിയെന്ന് കാണിച്ചു ഹെബിയസ്കൊര്‍പാസ് ഹരജിയുമായി
എത്തിയ പിതാവ് കോടതിചെലവും നഷ്ടപരിഹാരവുമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന്
ഹൈക്കോടതി.

22 ഡിസംബർ 2009

മതപ്രബോധകരായി സ്ത്രീകള്‍

മൊറോക്കോയിലെ  വഖ്‌ഫ് മന്ത്രാലയം മതപ്രബോധകരായി സ്ത്രീകളെ നിയമിക്കാന്‍ തീരുമാനിച്ചത്
പൊതുവേ സ്വാഗതം ചെയ്യപ്പെടുകയാണ്. മുസ്ലിം ലോകത്ത് ഇത്തരമൊരു നീക്കം ആദ്യമാണ്.
ഇസ്ലാമിസ്റ്റ് ആഭിമുഖ്യമുള്ള പണ്‍ധിതന്മാരെ തഴയാന്‍ വേണ്ടിയാണതെന്ന് വിമര്‍ശനമുണ്ട്.

05 ഡിസംബർ 2009

രേഖപ്പെടുത്തപ്പെടാത്ത നഷ്ടങ്ങള്‍

മനാമ: കേരത്തിലെ നവോത്ഥാന പ്രസ്ഥാനത്തിനു സമാനമായി മലയാളിയുടെ

ഗള്‍ഫ്ജീവിതമുണ്ടാക്കിയ സാമ്പത്തിക നവോത്ഥാനത്തിന്റെ ആഘാതങ്ങളെ                                       കുറിച്ച് ഗൌരവകരമായ പഠനമുണ്ടാകണമെന്നു പ്രമുഖ എഴുത്തുകാരനും
മാധ്യമപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.

17 നവംബർ 2009

മതസംവാദങ്ങള്‍ അന്വര്‍ഥമാവുന്നത്

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം മുമ്പെന്നത്തേക്കാളുമേറെ ആവശ്യമായിക്കൊണ്ടിരിക്കുന്ന
സമയമാണിത്. മുതലാളിത്തം കൂട് തുറന്നുവിട്ട ലാഭേച്ഛയെന്ന ആശയം സമൂഹത്തെ ഭ്രാന്തമായി
ആവേശിക്കുകയും ആര്‍ത്തി-മാല്‍സര്യങ്ങളുടെ കെടും സ്ഥലികളായി മനുഷ്യമനസ്സുകള്‍ മാറുകയും
ചെയ്ത നടപ്പുകാലത്ത് മതങ്ങള്‍ക്ക് തീര്‍ച്ചയായും ചില കൂട്ടുത്തരവാദിത്വങ്ങളുണ്ട്‌.