17 ജൂൺ 2014

കടത്തിക്കൊണ്ടുവരുന്ന വിദ്വേഷ പ്രചരണം

കേരളത്തിലെ മുസ്‌ലിം അനാഥാലയങ്ങള്‍ വീണ്ടും വിവാദച്ചുഴികളില്‍ അകപ്പെട്ടിരിക്കുകയാണ്‌. അടുത്ത കാലത്തായി വളരെയേറെ കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്‌. ഒരു പ്രശ്‌നം എത്ര ചെറുതാണെങ്കിലും മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിവാദമാക്കുക,

ഫാഷിസം മുസ്‌ലിംകള്‍ക്ക് മാത്രമല്ല, മുഴുവന്‍ പൗരന്മാര്‍ക്കും ഭീഷണിയാണ്


ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ സംസാരിക്കുന്നു

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളെ താങ്കളെങ്ങനെയാണ് വിലയിരുത്തുന്നത്?
         തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും ആശ്ചര്യഭരിതരാക്കി, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്തബ്ധരായി നിന്നുപോയി, ബി.ജെ.പി പോലും ഈയൊരു റിസള്‍ട്ട് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല തുടങ്ങിയ വിവരണങ്ങളാണ് പത്രമാധ്യമങ്ങള്‍ മെയ് 16 മുതല്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

പെയ്ത മഴകളില്‍ നനയാത്ത കവിത


പെയ്ത മഴയില്‍ ഞാന്‍ നനഞ്ഞില്ല
പെയ്യാത്ത മാരിയില്‍ ഞാന്‍ നനഞ്ഞു
കണ്ണുനീര്‍ അന്ധയാക്കിയവള്‍ പാവം സുറയ്യ
നിന്റെ സ്പര്‍ശത്താല്‍ തിളങ്ങുന്നവള്‍
പൂര്‍ണ ചന്ദ്രന്‍ പിറക്കുന്ന തടാകം
മുഖമില്ലാത്തവന്റെ വദനം
ഈ അന്ധ കാണുന്നു.
(അന്ധയുടെ കാഴ്ച-യാഅല്ലാഹ്)

23 മാർച്ച് 2014

ഖല്‍ദൂന്‍ ചിന്തകളെ സൃഷ്‌ടിച്ച സാമൂഹ്യ രാഷ്‌ട്രീയ ബന്ധങ്ങള്‍

കരോളിന്‍ സ്റ്റോണ്‍
__________________

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അറബ്‌ ചരിത്രകാരനും പ്രതിഭാശാലിയായ പണ്ഡിതനും ചിന്തകനും ആധുനിക ചരിത്രപഠനത്തിന്റെയും സാമൂഹ്യശാസ്‌ത്രത്തിന്റെയും സാമ്പത്തിക ശാസ്‌ത്രത്തിന്റെയും സ്ഥാപകനുമായിരുന്നു ഇബ്‌നുഖല്‍ദൂന്‍ എന്ന പേരില്‍ പ്രശസ്‌തനായ അബൂസൈദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ഇബ്‌നു മുഹമ്മദ്‌ ഇബ്‌നുഖല്‍ദൂന്‍ അല്‍ഹസ്‌റമി.

22 മാർച്ച് 2014

ഇബ്‌നുഖല്‍ദൂന്‍ ജനാധിപത്യ സങ്കല്‌പത്തിന്റെ ശില്‌പി

            
  മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൗലവി 
  _______________________________
                                                                           
മഹാനായ മുസ്‌ലിം തത്വചിന്തകനായ ഇബ്‌നുഖല്‍ദൂന്റെ ഏറ്റവും പ്രശസ്‌ത കൃതിയായ മുഖദ്ദിമ, ഏഴ്‌ വാള്യങ്ങളില്‍ അദ്ദേഹം രചിച്ച `ഇബര്‍' എന്ന സമഗ്രചരിത്രപഠനത്തിന്റെ ഒന്നാം വാള്യമാണ്‌. മുഖവുര എന്നു തന്നെ അര്‍ഥവും. പക്ഷേ, തുടര്‍ന്ന്‌ ഗ്രന്ഥത്തിന്‌ വന്ന പ്രശസ്‌തി, ഈ പേര്‍ ഈ ആമുഖഗ്രന്ഥത്തിനു നേടിക്കൊടുത്തത്‌ കാരണം ഇബ്‌നുഖല്‍ദൂന്‍ തന്നെ തന്റെ `ഇബറി'ലും `തഅ്‌രീഫി'ലും `മുഖദ്ദിമ'യെന്ന്‌ ഈ ആമുഖത്തെ വിളിക്കുന്നുണ്ട്‌.

09 മാർച്ച് 2014

അന്ധവിശ്വാസങ്ങളും വ്യവസായ വല്‍കരിക്കപ്പെടുന്ന കാല

മെഹദ് മഖ്ബൂല്‍

C_radha
സി രാധാകൃഷ്ണനെന്ന എഴുത്തുകാരനെപ്പറ്റി പുഴകള്‍ ഒന്നായിത്തീര്‍ന്ന അനുഭവമെന്നാണ് പറയാറ്. ഈ മാര്‍ച്ച് മാസത്തില്‍ എഴുപത്തഞ്ച് തികയുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്. കഴിഞ്ഞലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പും ചന്ദ്രിക ആഴ്ചപ്പതിപ്പും സി രാധാകൃഷ്ണനുമായുള്ള അഭിമുഖങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കാലിക കാലത്തെ മുനയുള്ള ചിന്തകളാല്‍ വരയുന്നു അദ്ദേഹം.

02 മാർച്ച് 2014

ഇസ് ലാമിക് ബാങ്ക് യാഥാര്‍ഥ്യമാകുമ്പോള്‍

കേരളത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഒരു ഇസ് ലാമിക ധനകാര്യസ്ഥാപനത്തിനുവേണ്ടി അഞ്ചുവര്‍ഷമായി നടത്തുന്ന പ്രയാണം ഫലപ്രാപ്തിയിലായി. 'അല്‍ ബറാക്ക' എന്നാണ് ആദ്യം ഇട്ടിരുന്ന പേര്. അത് 'ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്' എന്നാക്കി.