06 സെപ്റ്റംബർ 2014

കവിതപോലെ ജീവിച്ച സുറയ്യയും ആലപിച്ച സുഗതയും

surayaജന്തുജാലങ്ങളുടെ വംശനാശത്തില്‍ പോലും  ചങ്കുപൊട്ടിപ്പാടിക്കൊണ്ടേയിരിക്കുന്ന ഒരു കവിയിത്രി വംശഹത്യയുടെ ചോരമണക്കുന്ന രാഷ്ട്രീയ പ്രഭുവിന്റെ മുന്നില്‍ തലകുനിച്ചിരിക്കുന്ന ചിത്രം ഏതു പ്രകൃതി സ്‌നേഹിയേയും വേദനിപ്പിച്ചേക്കും.

ഇവര്‍ എഴുതുന്നത് ആര്‍ക്കു വേണ്ടിയാണ്?

ഇര്‍ഷാദ് കാളാച്ചാല്‍

ശുദ്ധമായ ചരിത്രബോധത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ജാഗ്രവത്തായ ചില ഉണര്‍ത്തു പാട്ടുകള്‍ ശക്തിയായി മുഴങ്ങികൊണ്ടിരിക്കുന്ന സവിശേഷമായ രാഷട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ന് വായനാ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്.

03 സെപ്റ്റംബർ 2014

തീ കൊളുത്താനുപയോഗിച്ച കൊള്ളി മാത്രമേ കത്തിതീര്‍ന്നിട്ടുള്ളൂ..

അസീസ് മഞ്ഞിയില്‍

ur_anthamurthyകലാപകാരിയായ തൂലികയുടെ കുലപതി വിടപറഞ്ഞിരിക്കുന്നു. തനിക്കിഷ്ടമില്ലാത്ത അവസ്ഥയും വ്യവസ്ഥയും വിട്ട് അനന്തതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തിന്റെ അധികാര ഇടനാഴികകളിലൂടെ അരിച്ചുകയറുന്ന കരി നിഴലിനെക്കുറിച്ച്

01 സെപ്റ്റംബർ 2014

വിവാഹഘോഷം ; ഒരു വീട്ടുകാരിയുടെ സങ്കടം

ഫൗസിയ ഷംസ്

buffet333  കഴിഞ്ഞ ആഴ്ച്ചയില്‍ കോഴിക്കോട്ടെ പ്രമുഖഹാളില്‍ വെച്ച് നടന്ന വിവാഹത്തിന് മോനും ഭര്‍ത്താവും കൂടി പോയി. അവര്‍ രാത്രിയും പകലുമായി നടക്കുന്ന കല്ല്യാണത്തിന് തലേന്ന് പോയതായിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കയ്യിലൊരു ബ്രെഡ്ഡും മുട്ടയുമായാണ് വന്നത്. ഇത് വേഗം പൊരിക്ക് എന്നുപറഞ്ഞാണത് കൈയ്യില്‍ തന്നത്.

ഇനി നമുക്കല്‍പം സൂഫിസം പഠിക്കാം

മുഹമ്മദ് പാറക്കടവ്

sufi3--3ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. ഈജിപ്തിലെ റശീദ് റിദയുടെയും മറ്റും ചലനങ്ങളില്‍ നിന്നും പ്രചോദനം നേടിയ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയും തുടര്‍ന്ന് കേരള മുസ്‌ലിം ഐക്യസംഘവും മുജാഹിദ് പ്രസ്ഥാനവും ഒക്കെ വിദ്യാഭ്യാസ - സാംസ്‌കാരിക മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ സൃഷിച്ചു. വനിതകള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിലും, സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിലും ഈ പ്രസ്ഥാനങ്ങള്‍ വന്‍ വിജയം നേടി.

പല മുസ്‌ലിം നാടുകളിലുമുള്ളതിനേക്കാള്‍ സ്വാതന്ത്ര്യം ഞങ്ങളനുഭവിക്കുന്നു

ഇസ്‌റാഅ് ബദ്ര്‍

hadara
കാനഡയിലെ ന്യൂഫോണ്ട്‌ലാന്റിലുള്ള മെമോറിയല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ് ഡോ. മഹ്മൂദ് ഹദ്ദാറ. ന്യൂഫോണ്ട്‌ലാന്റിലുള്ള ഏക മസ്ജിദിലെ ഇമാം കൂടിയായിരുന്ന ഹദാറ അല്‍-മുജ്തമഅ് വാരികക്ക് നല്‍കിയ അഭിമുഖമാണ് ചുവടെ. കാനഡയിലെ മുസ്‌ലിംകളുടെ അവസ്ഥയെയും പൊതുസമൂഹം അവരോട് സ്വീകരിക്കുന്ന സമീപനത്തെയും കുറിച്ചദ്ദേഹം വിവരിക്കുന്നു.

14 ജൂലൈ 2014

'അല്ലയോ ഇസ്രായേല്‍ , നിങ്ങള്‍ക്കതിന് കഴിയില്ല'

(ഡോ. യൂസുഫുല്‍ ഖറദാവിയുടെ അല്‍അസ്ഹറിലെ ചരിത്രപ്രഭാഷണം)

Qardawwi
അസ്ഹറിലെ ഒരു പണ്ഡിതന്‍ അവിടത്തെ മിമ്പറില്‍ ഖുത്തുബ പ്രഭാഷണം നടത്തുകയെന്നതില്‍ അല്‍ഭുതമൊന്നുമില്ല. പതിനേഴാം വയസ്സില്‍ എന്റെ ഗ്രാമത്തിലെ പള്ളിയില്‍ പ്രഭാഷണം തുടങ്ങിയതാണ് ഞാന്‍.