17 നവംബർ 2009

മതസംവാദങ്ങള്‍ അന്വര്‍ഥമാവുന്നത്

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം മുമ്പെന്നത്തേക്കാളുമേറെ ആവശ്യമായിക്കൊണ്ടിരിക്കുന്ന
സമയമാണിത്. മുതലാളിത്തം കൂട് തുറന്നുവിട്ട ലാഭേച്ഛയെന്ന ആശയം സമൂഹത്തെ ഭ്രാന്തമായി
ആവേശിക്കുകയും ആര്‍ത്തി-മാല്‍സര്യങ്ങളുടെ കെടും സ്ഥലികളായി മനുഷ്യമനസ്സുകള്‍ മാറുകയും
ചെയ്ത നടപ്പുകാലത്ത് മതങ്ങള്‍ക്ക് തീര്‍ച്ചയായും ചില കൂട്ടുത്തരവാദിത്വങ്ങളുണ്ട്‌.

16 നവംബർ 2009

ഒരു ഭവനം, ഒരു വിളംബരം, ഒരു ഒത്തു കൂടലും

" ഹജ്ജിന് വരുവാന്‍ നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക!
 ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും ദൂരദിക്കുകളില്‍ നിന്ന് പോലും
 നിന്റെയടുത്തു വന്നെത്തും. " (അല്‍ഹജ്ജ്‌:27 ) 

10 നവംബർ 2009

പാപങ്ങള്‍: പൈശാചികവും മാനുഷികവും

നന്മയുടെയും ഔന്നത്യതിന്റെയും വഴിയിലേക്കുള്ള പ്രഥമ കാല്‍വെയ്പ് എന്തായിരിക്കണം? 
നിസ്സംശയം പറയാം, അല്ലാഹുവിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കുക തന്നെ.
എന്നാല്‍ അത്രയുംകൊണ്ട് മതിയോ? ഒരിക്കലും പോരാ. അറിഞ്ഞതിനനുസരിച്ചുള്ള
കര്‍മവും കൂടി അനിവാര്യമാണ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം ചേര്‍ത്തും പേര്‍ത്തും
പറയുന്നുണ്ട്. വിശ്വാസത്തോടൊപ്പം കേള്‍വിയും അനുസരണവും വേണ്ടാതുന്ടെന്നു അത്
വ്യക്തമാക്കുന്നു:

18 സെപ്റ്റംബർ 2009

പെരുന്നാള്‍ സന്തോഷങ്ങള്‍!


ആത്മചൈതന്യത്തിന്റെയും ഭോഗ- ശീല നിയന്ത്രണത്തിന്റെയും
രാപ്പകലുകളിലൂടെ നിറസാന്നിധ്യമായി
വാനഭുവനങ്ങളെ ധന്യമാക്കിയ പുണ്യമാസം
വിടവാങ്ങുകയായി,
വിശ്വാസികള്‍ക്കു ദിവ്യകാരുണ്യവും പാപമോചനവും നരകവിമുക്തിയും
വരദാനമായി നല്‍കിക്കൊണ്ട്.
വ്രത- പ്രാര്‍ഥനാ നൈരന്തര്യങ്ങളുടെ നീണ്ട ഒരു മാസത്തിന്റെ
വിജയകരമായ ശുഭസമാപ്തി.
ഒട്ടിക്കിടന്ന വയറുകളിലും കലങ്ങിത്തുടിച്ച കണ്ണുകളിലും
തുടിപ്പും തിളക്കവും.
വിശ്വാസികള്‍ ആഹ്ലാദത്തിമര്‍പ്പിലാണ്....
ഏല്ലാവര്‍ക്കും മനംനിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍!

15 സെപ്റ്റംബർ 2009

പെരുകുന്ന പന്നിജന്യ രോഗങ്ങള്‍


യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു ലോകരെ ഭീതിയിലാഴ്ത്തിയ പന്നിപ്പനിയെക്കുറിച്ചു മര്‍മപ്രധാനമായ ചര്‍ച്ച ഇനിയും നടന്നിട്ടില്ല. പ്രതിരോധമാര്‍ഗങ്ങലെപ്പറ്റി വാചാലാവുന്നവര്‍ സൌകര്യപൂര്‍വ്വം ഇക്കാര്യം താമസ്കരിക്കുകയാണ്. തന്റെ മുന്നിലെത്തിയ രോഗത്തെ നിര്‍ണയിക്കാനാവാതെ വന്നപ്പോള്‍ ദ്വേഷ്യം പിടിച്ച ഏതോ ഒരു ഡോക്ടറുടെ വായില്‍നിന്നു പുറത്തു വന്ന അസഭ്യവാക്കാണ് 'പന്നി'പ്പനി, അല്ലാതെ പന്നിയുമായി അതിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന നിലക്കാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.

14 സെപ്റ്റംബർ 2009

"വിശപ്പിന്റെ മധുരം"

ഒഴിഞ്ഞ ഉദരത്തില്‍ കാണാനാവാത്ത
മധുരമുണ്ട്.
നാം പാട്ടുപെട്ടികളത്രേ,
കാറ്റു നിറഞ്ഞടഞ്ഞ പെട്ടിയില്‍നിന്നു
പാട്ടു വരുന്നതെങ്ങനെ.
തലച്ചോറും ആമാശയവും വിശപ്പിനാലെ
രിയുമ്പോള്‍
ആ തീജ്വാലയില്‍നിന്നുയരന്നു
പുതിയ ഗീതികള്‍.
അപ്പോള്‍ മൂടല്‍മഞ്ഞകലുന്നു
മുന്നില്‍ തെളിയുന്ന പടികള്‍ കയറിക്കയ
റിപ്പോകാന്‍
പുതിയൊരാവേശം നിന്നിലുണരുന്നു.
അതിനാല്‍ ഒഴിഞ്ഞവനാകുക
എന്നിട്ടൊരു പാട്ടുപെട്ടിപോലെ കരയുക
ഒഴിഞ്ഞവനാകുക
എന്നിട്ട് വിതുമ്പുന്ന പേനകൊണ്ട് രഹസ്യ
ങ്ങളെഴുതുക.
അന്നപാനങ്ങള്‍ കൊണ്ടു നിറയുമ്പോള്‍
ആത്മാവിന്റെ സോപാനങ്ങളില്‍
ഭീകരസത്വങ്ങള്‍ ഇരിപ്പുറപ്പിക്കുന്നു.
നോംബെടുക്കുമ്പോള്‍
വേണ്ടപ്പെട്ട ചങ്ങാതിമാരെപ്പോലെ
സുസ്വഭാവങ്ങള്‍ നിന്നരികിലെത്തുന്നു.
(റൂമി)





05 സെപ്റ്റംബർ 2009

സേവനം അവസാനിക്കുന്നില്ല

ഭാവിയെക്കുറിച്ച ആകുലതകള്‍
പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
മാന്ദ്യം കാരണം മടങ്ങേണ്ടി വരുമോ?
ചോദ്യങ്ങള്‍ക്കപ്പുറം ഉത്തരങ്ങള്‍
അനിവാര്യമായ അവസ്ഥയിലാണ്
പ്രവാസിസമൂ ഹമൊന്നട ന്കം.
സാമ്പത്തിക പ്രതിസന്ധി
ഓര്‍മപ്പെടുത്തലാണ്, എല്ലാവരോടും.
മാന്ദ്യം ഇതാദ്യമല്ലെന്നത് പോലെ,
അവസാനമാവാനും വഴിയില്ല.
ആയിരത്തിതൊള്ളായിരത്തി നാല്പതഞ്ചിനു ശേഷം പതിനൊന്നു
ആഗോള മാന്ദ്യങ്ങളുണ്ടായി.
ബര്‍മ, സിലോണ്‍, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങി
തലമുറകളുടെ പ്രവാസജീവിതയാത്ര
ഗല്ഫിലുമെതി നില്ക്കുന്നു.
മുറിഞ്ഞു പോകുന്ന ചെറുയാത്രകളുടെ
ആകെത്തുകയത്രെ ജീവിതം.
ജീവിതത്തില്‍നിന്നു