ഒഴിഞ്ഞ ഉദരത്തില്‍ കാണാനാവാത്ത
മധുരമുണ്ട്.
നാം പാട്ടുപെട്ടികളത്രേ,
കാറ്റു നിറഞ്ഞടഞ്ഞ പെട്ടിയില്‍നിന്നു
പാട്ടു വരുന്നതെങ്ങനെ.
തലച്ചോറും ആമാശയവും വിശപ്പിനാലെ
രിയുമ്പോള്‍
ആ തീജ്വാലയില്‍നിന്നുയരന്നു
പുതിയ ഗീതികള്‍.
അപ്പോള്‍ മൂടല്‍മഞ്ഞകലുന്നു
മുന്നില്‍ തെളിയുന്ന പടികള്‍ കയറിക്കയ
റിപ്പോകാന്‍
പുതിയൊരാവേശം നിന്നിലുണരുന്നു.
അതിനാല്‍ ഒഴിഞ്ഞവനാകുക
എന്നിട്ടൊരു പാട്ടുപെട്ടിപോലെ കരയുക
ഒഴിഞ്ഞവനാകുക
എന്നിട്ട് വിതുമ്പുന്ന പേനകൊണ്ട് രഹസ്യ
ങ്ങളെഴുതുക.
അന്നപാനങ്ങള്‍ കൊണ്ടു നിറയുമ്പോള്‍
ആത്മാവിന്റെ സോപാനങ്ങളില്‍
ഭീകരസത്വങ്ങള്‍ ഇരിപ്പുറപ്പിക്കുന്നു.
നോംബെടുക്കുമ്പോള്‍
വേണ്ടപ്പെട്ട ചങ്ങാതിമാരെപ്പോലെ
സുസ്വഭാവങ്ങള്‍ നിന്നരികിലെത്തുന്നു.
(റൂമി)