24 ഫെബ്രുവരി 2014

നബി(സ)യുടെ ജന്‍മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ സൗദി സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നു

മക്കയില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്‍മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കാന്‍ സൗദി ഭരണകൂടം തീരുമാനിക്കുന്നു. മസ്ജിദുല്‍ ഹറാം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് കരുതപ്പെടുന്ന അവസാനത്തെ സ്മാരകമാണ് സൗദി സര്‍ക്കാര്‍ ഇപ്പോള്‍ പൊളിച്ചൊഴിവാക്കാനുദ്ദേശിക്കുന്നത്.

മൗനം ഭജിച്ചോളൂ; പക്ഷേ കഴുകിക്കളയാനാവില്ല, ഈ പാപക്കറ

ഈജിപ്തിലെ നിലവിലെ പ്രക്ഷുബ്ധ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ പുറത്തുവരുന്ന മനുഷ്യ പീഡനങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക്  സാധാരണ സംഭവമായി മാറിയിരിക്കുന്നുവെന്നത് തീര്‍ത്തും അല്‍ഭുതകരമായ കാര്യമാണ്. വായനക്കാരില്‍ പ്രത്യേകിച്ചെന്തെങ്കിലും മാനസിക സ്വാധീനം സൃഷ്ടിക്കാനോ, മനുഷ്യാവകാശ സംഘടനകള്‍ക്ക് ഗൗരവത്തിലിടപെടേണ്ട കാര്യമായി പോലും അവിടത്തെ പീഡനങ്ങള്‍ പരിഗണിക്കപ്പെടുന്നേയില്ല.