24 ഫെബ്രുവരി 2014

നബി(സ)യുടെ ജന്‍മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ സൗദി സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നു

മക്കയില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്‍മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കാന്‍ സൗദി ഭരണകൂടം തീരുമാനിക്കുന്നു. മസ്ജിദുല്‍ ഹറാം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് കരുതപ്പെടുന്ന അവസാനത്തെ സ്മാരകമാണ് സൗദി സര്‍ക്കാര്‍ ഇപ്പോള്‍ പൊളിച്ചൊഴിവാക്കാനുദ്ദേശിക്കുന്നത്.
കെട്ടിടം പൊളിച്ചു നീക്കാനുള്ള സൗദി സര്‍ക്കാരിന്റെ നീക്കം എന്നാല്‍ അധികപേര്‍ക്കും അറിയില്ലെന്ന് യു കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഹെറിറ്റേജ് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ അല്‍ അലവി പറഞ്ഞു.
ഹറമിലെ ഈ പഴയ കെട്ടിടത്തില്‍ ഇപ്പോള്‍ ഒരു ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. ഹറം ഇമാമിന്റെ വീട്ടിലേക്കുള്ള വഴിയും അതിന്നടുത്തായി ഒരു രാജ കൊട്ടാരവുമാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. 
പ്രവാചകന്റെ ജന്‍മ സ്ഥലമെന്ന് കരുതപ്പെടുന്ന ഈ പ്രദേശത്ത് 1950 ലാണ് ഒരു ലൈബ്രറി സര്‍ക്കാര്‍ പണിതത്. ഈ കെട്ടിടം പൊളിച്ചു നീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള നീക്കം കഴിഞ്ഞ വര്‍ഷം രാജകുടുംബം വേണ്ടെന്നു വച്ചിരുന്നു. എന്നാല്‍ ഇമാമിനുള്ള ഭവനവും റോയല്‍ പാലസും ഈ പ്രദേശത്ത് പണിയാനാണ് തീരുമാനമെന്ന് നിര്‍മ്മാണ കമ്പനി വെളിപ്പെടുത്തി. പ്രവാചകന്റേതെന്ന് കരുതുന്ന ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും ബഹുദൈവാരാധനയിലേക്കു വഴിതുറക്കുമെന്നും അതിനാല്‍ അത് നിലനിര്‍ത്താന്‍ പാടില്ലെന്നുമാണ് അധികസൗദി പണ്ഡിതന്‍മാരുടെയും വാദം. 
(Islam Padashala,  24 February 2014)

അഭിപ്രായങ്ങളൊന്നുമില്ല: