ജന്തുജാലങ്ങളുടെ വംശനാശത്തില്‍ പോലും
ചങ്കുപൊട്ടിപ്പാടിക്കൊണ്ടേയിരിക്കുന്ന ഒരു കവിയിത്രി വംശഹത്യയുടെ
ചോരമണക്കുന്ന രാഷ്ട്രീയ പ്രഭുവിന്റെ മുന്നില്‍ തലകുനിച്ചിരിക്കുന്ന ചിത്രം
ഏതു പ്രകൃതി സ്‌നേഹിയേയും വേദനിപ്പിച്ചേക്കും.
ശുദ്ധമായ ചരിത്രബോധത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന
ജാഗ്രവത്തായ ചില ഉണര്‍ത്തു പാട്ടുകള്‍ ശക്തിയായി മുഴങ്ങികൊണ്ടിരിക്കുന്ന
സവിശേഷമായ രാഷട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ന് വായനാ സമൂഹം
നീങ്ങിക്കൊണ്ടിരിക്കുന്നത്.