'കാമുകനൊപ്പം താമസിച്ച മാതാവ് രണ്ട് കുട്ടികളെ കഴുത്ത് മുറുക്കി
കൊന്നു'. ഇത് ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്നാണ്.
കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ പേര് ദിഹൂഷ്, ഷിഫാ പര്‍വിന്‍. മാതാവിന്റെ
പേര് സീനത്ത്. കാമുകന്‍ ഭര്‍ത്താവിന്റെ ബന്ധുവായ മുനീര്‍!
മാധ്യമ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോഴും അവ ഉപയോഗപ്പെടുത്തുമ്പോഴും
പാലിക്കേണ്ട ചില മര്യാദകളും വ്യവസ്ഥകളുമുണ്ട്. അവതാരകന്‍, പ്രേക്ഷകന്‍,
പരിപാടികള്‍, അവതരണ ഭാഷ എന്നിവയിലെല്ലാം പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്.
ഏതാണ്ട് നാലു പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ്. 'വര്‍ഗീയവിദ്വേഷം
പ്രചരിപ്പിക്കുന്നു' എന്ന കുറ്റം ചുമത്തി ഡല്‍ഹി ഭരണകൂടം ഒരുകൂട്ടം ഉര്‍ദു
പത്രങ്ങളെ പ്രോസിക്യൂട്ട് ചെയ്തു. ഇന്ദിര ഗാന്ധിയാണ് അന്ന് പ്രധാനമന്ത്രി.
ഐ.കെ. ഗുജ്‌റാലായിരുന്നു വാര്‍ത്താവിതരണ മന്ത്രി.