18 സെപ്റ്റംബർ 2009

പെരുന്നാള്‍ സന്തോഷങ്ങള്‍!


ആത്മചൈതന്യത്തിന്റെയും ഭോഗ- ശീല നിയന്ത്രണത്തിന്റെയും
രാപ്പകലുകളിലൂടെ നിറസാന്നിധ്യമായി
വാനഭുവനങ്ങളെ ധന്യമാക്കിയ പുണ്യമാസം
വിടവാങ്ങുകയായി,
വിശ്വാസികള്‍ക്കു ദിവ്യകാരുണ്യവും പാപമോചനവും നരകവിമുക്തിയും
വരദാനമായി നല്‍കിക്കൊണ്ട്.
വ്രത- പ്രാര്‍ഥനാ നൈരന്തര്യങ്ങളുടെ നീണ്ട ഒരു മാസത്തിന്റെ
വിജയകരമായ ശുഭസമാപ്തി.
ഒട്ടിക്കിടന്ന വയറുകളിലും കലങ്ങിത്തുടിച്ച കണ്ണുകളിലും
തുടിപ്പും തിളക്കവും.
വിശ്വാസികള്‍ ആഹ്ലാദത്തിമര്‍പ്പിലാണ്....
ഏല്ലാവര്‍ക്കും മനംനിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍!