15 സെപ്റ്റംബർ 2009

പെരുകുന്ന പന്നിജന്യ രോഗങ്ങള്‍


യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു ലോകരെ ഭീതിയിലാഴ്ത്തിയ പന്നിപ്പനിയെക്കുറിച്ചു മര്‍മപ്രധാനമായ ചര്‍ച്ച ഇനിയും നടന്നിട്ടില്ല. പ്രതിരോധമാര്‍ഗങ്ങലെപ്പറ്റി വാചാലാവുന്നവര്‍ സൌകര്യപൂര്‍വ്വം ഇക്കാര്യം താമസ്കരിക്കുകയാണ്. തന്റെ മുന്നിലെത്തിയ രോഗത്തെ നിര്‍ണയിക്കാനാവാതെ വന്നപ്പോള്‍ ദ്വേഷ്യം പിടിച്ച ഏതോ ഒരു ഡോക്ടറുടെ വായില്‍നിന്നു പുറത്തു വന്ന അസഭ്യവാക്കാണ് 'പന്നി'പ്പനി, അല്ലാതെ പന്നിയുമായി അതിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന നിലക്കാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.