യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു ലോകരെ ഭീതിയിലാഴ്ത്തിയ പന്നിപ്പനിയെക്കുറിച്ചു മര്‍മപ്രധാനമായ ചര്‍ച്ച ഇനിയും നടന്നിട്ടില്ല. പ്രതിരോധമാര്‍ഗങ്ങലെപ്പറ്റി വാചാലാവുന്നവര്‍ സൌകര്യപൂര്‍വ്വം ഇക്കാര്യം താമസ്കരിക്കുകയാണ്. തന്റെ മുന്നിലെത്തിയ രോഗത്തെ നിര്‍ണയിക്കാനാവാതെ വന്നപ്പോള്‍ ദ്വേഷ്യം പിടിച്ച ഏതോ ഒരു ഡോക്ടറുടെ വായില്‍നിന്നു പുറത്തു വന്ന അസഭ്യവാക്കാണ് 'പന്നി'പ്പനി, അല്ലാതെ പന്നിയുമായി അതിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന നിലക്കാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
പരിശുദ്ധവും ഉത്തമവും പോഷകസമൃദ്ധവുമായ ആഹാരം കഴിക്കുവിന്‍ എന്ന് ആഹ്വാനം ചെയ്ത ദൈവം പന്നിമാംസം തിന്നുന്നത് വിലക്കിയതിനെക്കുറിച്ചു(അല്‍മാഇദ -മൂന്ന് , അല്‍ ബഖറ - നൂറ്റി എഴുപത്തി മൂന്ന് , അല്‍അന്‍ആം - നൂറ്റി നാല്പത്തഞ്ച് , അന്നഹ്ല്‍ - നൂറ്റിപ്പതിനഞ്ച് ) ഉറക്കെ ചിന്തിക്കേണ്ട അവസരമാണിത്;പന്നിമാംസഭോജികളുടെ ഇടയില്‍നിന്നാണ് ഈ പനി ഉരുവം കൊണ്ടിട്ടുള്ളതെന്ന് വരുമ്പോള്‍ വിശേഷിച്ചും . രണ്ടായിരത്തിഒമ്പത് മാര്‍ച്ച് ഇരുപതിന് എഡ്ഗാര്‍ ഫെര്‍ണാണ്ടസ് എന്ന മെക്സിക്കന്‍ കുട്ടിയിലാണ് പന്നിപ്പനി ആദ്യമായി സ്ഥിരീകരിച്ചത്. പിന്നെ വളരെ വേഗം അത് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് പടരുകയുണ്ടായി. ഇപ്പോള്‍ നൂറ്റി അറുപത്തെട്ടു രാജ്യങ്ങളിലായി ഏകദേശം രണ്ടു ലക്ഷത്തോളം പേര്‍ക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അനൌദ്യോഗിക കണക്കുകള്‍ പ്രകാരം അമേരിക്കന്‍ ഐക്യനാടുകളില്‍ ഇപ്പോള്‍ത്തന്നെ ഫ്ലൂ ബാധിച്ചവര്‍ പത്ത് ലക്ഷം കവിഞ്ഞിരിക്കുന്നു.
ആരോഗ്യപ്രശ്നങ്ങളോടൊപ്പം പന്നിപ്പനി സൃഷ്ടിച്ചേക്കാവുന്ന മറ്റു പ്രതിസന്ധികളെക്കുറിച്ചും ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. അണ്ണാമലൈ യൂനിവേഴ്സിറ്റിയിലെ ഡോ. യു. നന്ദകുമാര്‍ നായര്‍ പറയുന്നു: "പന്നിപ്പനി സമ്പദ് ഘടനയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള പഠനങ്ങള്‍ ഇതിനകം തന്നെ വന്നു കഴിഞ്ഞു . പകര്‍ച്ചവ്യാധി സമ്പദ്ഘടന (Pandemic Economics )എന്ന ലേഖനത്തില്‍ തോമസ് ഗാരറ്റും, ഫ്ലു ഇക്കണോമിക്സ് പഠനത്തില്‍ മാറി ഡാരോനും ലോക സാമ്പത്തിക മാന്ദ്യത്തില്‍ ഫ്ലു എന്ത് ചെയ്യും എന്ന് കണ്ടെതാന്‍ ശ്രമിക്കുന്നു. പണച്ചുരുക്കം കൂടുതല്‍ ശക്തമാവുകയും ഹജ്ജ് പോലുള്ള തീര്‍ഥാടനങ്ങളില്‍ ഇരുപത്തഞ്ചു ശതമാനം കുറവുണ്ടാവുകയും യാത്ര, ടൂറിസം, വാണിജ്യം എന്നിവയില്‍ ബിസിനസ് സങ്കോചിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അവര്‍ സംശയിക്കുന്നു. അങ്ങനെ H1 N1 ഒരു ആരോഗ്യപ്രശ്നമെന്നതിനപ്പുറം സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ സമ്മര്‍ദ്ദങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കാനുള്ള സാധ്യത നാം മുന്നില്‍ കാണണം"(മാധ്യമം,ആഗസ്റ്റ് പതിനാല്).
ഒരേ സമയം സസ്യഭുക്കും മാംസഭുക്കുമായ പന്നി ശവങ്ങളും മാലിന്യങ്ങളും വിസര്‍ജ്യങ്ങളും വരെ ഭക്ഷണമാക്കുന്നു. മനുഷ്യര്‍ക്ക് അപായകരമായ ഒട്ടേറെ രോഗങ്ങളുടെ സംക്രമണത്തില്‍ പന്നി വലിയ പങ്ക് വഹിക്കാനുള്ള കാരണവും അത് തന്നെ. പന്നി ഒരു സസ്തനി (Placental Mammal) യാണ്. ഒരു ജോഡി വിരലുകളോട് കൂടിയ പിളര്‍ന്ന കുളംബുള്ള മൃഗമായതിനാല്‍ Artiodactyla എന്ന് അറിയപ്പെടുന്നു. Boar (ആണ്പന്നി), Sow (പെണ്പന്നി), Hog എന്നിങ്ങനെ വിവിധ തരം പന്നികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ Family suidae എന്നാണു വിളിക്കുന്നത്. പൊതുവായി swineഎന്ന പദമാണ് പന്നികളെ കുറിക്കാന്‍ ഉപയോഗിക്കുന്നത്.
മാംസളവും തടിച്ചതുമായ ശരീരപ്രകൃതിയുള്ള, കാണാന്‍ അറപ്പുളവാക്കുന്ന,നീളം കുറഞ്ഞ കാലുകളുള്ള, കട്ടിയുള്ള തൊലിയും അതില്‍ പരുക്കന്‍ രോമവും നിറഞ്ഞ, നീണ്ട മോന്തയും തേറ്റയുമുള്ള ജീവിയാണ് പന്നി.
ശവങ്ങളും വിസര്‍ജ്യങ്ങളും തിന്നു വീര്‍ത്ത , ദുര്‍ഗന്ധം വമിക്കുന്ന ഈ ജീവിക്ക് പലതരം രോഗങ്ങള്‍ വരാറുണ്ട്. അതിലൊന്നാണ് പന്നിച്ചുവപ്പ്(swine erysipelas). പ്രത്യേകതരം ബാക്റ്റീരിയകള്‍ കാരണമായുണ്ടാകുന്ന ഈ രോഗം മനുഷ്യനിലേക്ക് സംക്രമിക്കും. പന്നിപ്പനി( Swine fever / Hog cholera) യാണ് മറ്റൊന്ന്. ശവങ്ങളില്‍ കാണപ്പെടുന്ന പ്രത്യേക വൈറസാണ് ഇതിന് കാരണം. മറ്റൊരു രോഗമാണ്
Swine vericular disease. പന്നിമാംസം, കൊഴുപ്പ് തുടങ്ങിയവ ഭക്ഷിക്കുന്നതിലൂടെ അത് മനുഷ്യരിലേക്ക് പടരാം. ചവട്ടുകൂനയിലും ശവങ്ങളിലും ഉണ്ടാവുന്ന വൈറസുകളും കീടാണ്ക്കളും അതിന് നിമിത്തമാകുന്നു. പന്നികളിലെ അത്യധികം ഉപദ്രവകാരികളായ ചില രോഗാണുക്കളാണ് Trichina worms, Pork tape worm/ Taenia solium, Balantidium coli, Hook worms, Schistosoma japonicum തുടങ്ങിയവ.
Trichina worms ഒരു പരാന്നഭോജി (Parasite ) യാണ്. മനുഷ്യശരീരത്തില്‍ അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ രോഗാണു പേശികള്‍ വീങ്ങി വേദനിക്കാനും ( Trichinellosis )എന്നറിയപ്പെടുന്ന രോഗത്തിനും നിമിത്തമാകുന്നു. ഈ രോഗാണുവിന്റെ ലാര്‍വകള്‍ ശരീരത്തിലെ മാംസപേശികളില്‍ വ്യാപിക്കുന്നതിന്റെ ഫലമായുണ്ടാവുന്ന രോഗമാണ്( Trichinellosis). അത് കടുത്ത വേദനയിലേക്കും അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കും കൊണ്ടെത്തിക്കും. മസ്തിഷ്കവീക്കം ( Encephalitis ) തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് അത് കാരണമാകുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ നാല്‍പ്പത്തിയേഴ് മില്യണ്‍ ആളുകള്‍ക്ക് ഈ രോഗം പിടിപെട്ടിട്ടുണ്ട്. ഇത് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം മുപ്പത് ശതമാനമാണ്. ഈ മാരക രോഗം ബാധിക്കാനുള്ള ഏക കാരണം പന്നിയാണ്.
Pork tape worm- രക്തക്കുറവ്, ദഹനേന്ദ്രിയം താറുമാറാവല്, വയറുവേദന, അതിസാരം, ചര്‍ദ്ദി, വിഷാദരോഗം, അപസ്മാരം, ഞരംബുവലി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.അതിന്റെ ലാര്‍വകള്‍ രക്തക്കുഴലില്‍ പ്രവേശിക്കുകയും മജ്ജ, ഹൃദയം,കരള്‍, വൃക്കകള്‍ എന്നീ പ്രധാന അവയവങ്ങളിലോ കേന്ദ്രനാഡീവ്യൂഹത്തിലോ പ്രവേശിച്ചു വളരുകയും അപകടകരമായ രോഗങ്ങള്‍ക്ക് ഹേതുവാകുകയും ചെയ്യുന്നു. Hook woms, Schistosoma japonisum തുടങ്ങിയവ ശക്തമായ രക്തസ്രാവത്തിനും തുടര്‍ന്ന് രക്തക്കുറവിനും കാരണമായിത്തീരുന്നു. അവയുടെ മുട്ടകള്‍ മജ്ജയിലോ നട്ടെല്ലിലൊ കടന്നുകൂടിയാല്‍ അത് തളര്‍വാതത്തിനും തുടര്‍ന്ന് മരണത്തിനും ഇടയാക്കും.
മനുഷ്യശരീരത്തെ തകര്‍ത്തു തരിപ്പണമാക്കുന്ന ഒട്ടനവധി രോഗാണുക്കളും ബാക്ട്ടീരിയകളും വേറെ യുമുണ്ട്. ശ്വാസനാളവീക്കം, ക്ഷയം, കോളറ, ടൈഫോയിട്, കരള്‍വീക്കം, കാലുചീയല്‍, തുടങ്ങി നിരവധി രോഗങ്ങള്‍ അവ ഉണ്ടാക്കുന്നു. അവസാനം പറഞ്ഞ മൂന്നെണ്ണം ശവത്തിലും മാലിന്യങ്ങളി ലിമുണ്ടാവുന്ന ബാക്ടീരിയകള്‍ വഴിയാണുണ്ടാകുന്നാത്. പന്നിയുടെ പ്രധാന ഭക്ഷണവും അതാണല്ലോ. Balantidium coll ശക്തമായ അതിസാരത്തിനും ഹൃദയപേശികള്‍ക്കുണ്ടാവുന്ന ചില രോഗങ്ങള്‍ക്കും കാരണമാകുന്നു. മനുഷ്യരിലേക്ക് അത് എത്തുന്ന ഏക ഉറവിടം പന്നിയാണ്. പന്നിയെ പരിപാലിക്കുക, അറുക്കുക, തോളിയുരിക്കുക പോലുള്ളവ ചെയ്താല്‍ പകരുന്ന ഒന്നാണിത്.
വേവിക്കുന്നതിലൂടെ നശിക്കുന്നതല്ല ഈ രോഗാണ്‌ക്കളൊന്നും. പന്നിമാംസം വേഗം ദഹിക്കുകയില്ല. മറ്റു ജീവികളിലുള്ളതിനേക്കാള്‍ ഉയര്‍ന്നതോതില്‍ കൊഴുപ്പ് അടങ്ങിയത് കൊണ്ടാണത് . ഹൃദയത്തിനും രക്ത ചമ്ക്ര മണതിനുമെല്ലാം അത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പന്നിയുടെ കൊഴുപ്പ് അതേപടി മനുഷ്യശരീരത്തില്‍ അവശേഷിക്കുകയും അത് പലവിധ വിപത്തുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. വൃത്തിഹീനവും രോഗ വാഹിനിയുമായ പന്നിമാംസം മാത്രമല്ല അതിന്റെ രക്തവും കൊഴുപ്പും വരെ മനുഷ്യന്‍ ഭക്ഷണമാക്കുന്നു. Black sausages എന്നാണ് അവ അറിയപ്പെടുന്നത്.
Enderlein, nieper തുടങ്ങി കാന്‍സറിനു കാരണമാകുന്ന നിരവധി പദാര്‍ഥങ്ങള്‍ പന്നിമാംസതിലുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പന്നിമാംസം സൂക്ഷിക്കാനും അതിനു നിറവും പ്രത്യേക മണവും നല്‍കാനും ഉപയോഗിക്കുന്ന നൈട്രജന്‍ സംയുക്തങ്ങള്‍, ബെന്‍സോള്‍ തുടങ്ങിയ വസ്തുക്കള്‍ കാന്‍സറിന് ഹേതുവാകുന്ന സങ്കീര്‍ണമായ ചില സംയുക്തങ്ങളായി രൂപാന്തരപ്പെടുന്നു.
ഈ കാരണങ്ങലാലൊക്കെയാവാം അല്ലാഹു പന്നിമാംസം ഭക്ഷിക്കരുതെന്നു ആഹ്വാനം ചെയ്തത്. അല്ലെങ്കില്‍ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതും ഏറ്റവും മലീമസമായ ചുറ്റുപാട് ഇഷ്ടപ്പെടുന്നതുമായ മൃഗമായതിനാല്‍, അതിന്റെ മാംസം ഭക്ഷിക്കുന്നത് ആ സ്വഭാവങ്ങള്‍ മനുഷ്യരെയും സ്വാധീനിക്കാന്‍ കാരണമാകുമെന്നതുകൊണ്ടുമാവാം അത് നിരോധിച്ചത്. അതുമല്ലെങ്കില്‍ അതിനേക്കാള്‍ പ്രസക്തവും നമുക്ക് ഗ്രഹിക്കാന്‍ സാധിച്ചിട്ടില്ലാത്തതുമായ മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം. എന്തുതന്നെ ആയാലും ദൈവശാസനകള്‍ ധിക്കരിക്കുന്നവര്‍ അതിന്റെ ദുഷ്പരിണതിയാണ് അനുഭവിക്കുന്നത.
"നിങ്ങളില്‍ കുറ്റം ചെയ്തവരെ മാത്രമായിട്ടല്ലാതെ സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ആപത്തുള വാക്കുന്ന അധര്‍മങ്ങളെ ഭയപ്പെടുവിന്‍. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് അറിഞ്ഞിരിക്കുവിന്‍"(അല്‍അന്‍ഫാല്‍ ൨൫).
സയ്യിദ് ഖുതുബ് പറയുന്നു: "പന്നി എന്ന സാധനം വൃത്തിയും വിശുദ്ധിയുമുള്ള പ്രകൃതിയെ വെറുപ്പിക്കുന്ന ഒന്നാണ്. വളരെപ്പണ്ട് തന്നെ അല്ലാഹു അതിനെ മനുഷ്യര്‍ക്ക് നിഷിദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രമാകട്ടെ, അതിന്റെ മാംസത്തിലും ചോരയിലും കുടലുകളിലുമെല്ലാം അപകടകാരിയായ ഒരു വിര (Tape worm) അതിന്റെ അണ്ട ങ്ങളില്‍ വളരുന്നതായി അടുത്ത കാലത്തു കണ്ടെത്തിയിരിക്കുന്നു. ആധുനിക പാചകോപാധികളെല്ലാം വളരെ പുരോഗമിച്ചിരിക്കുന്നു, അവ പ്രദാനം ചെയ്യുന്ന അത്യുഷ്മാവില്‍ ഈ വിരകളും അണ്ടങ്ങളും ഒരപകടവും ഉണ്ടാക്കാതെ ചത്തൊടുങ്ങിള്ളൂമെന്നെല്ലാം ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. പക്ഷേ, വരാനിരിക്കുന്ന ഒരാപത്തു കണ്ടെത്താന്‍ ശാസ്ത്രത്തിനു നൂറ്റാണ്ടുകള്‍ തന്നെ വേണ്ടതുന്ടെന്ന സത്യം അവര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. പന്നിമാംസത്തില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്തതും ഭാവിയില്‍ കണ്ടെ ത്താവുന്നതുമായ എന്തെങ്കിലും വിപത്ത് ഒളിച്ചിരിപ്പില്ലെന്നു ഖണ്ടിതമായിപ്പറയാന്‍ ആര്‍ക്കു കഴിയും? അനവധി നൂറ്റാണ്ടുകള്‍ക്കപ്പുറം തന്നെ ഈ അറിവ് മുന്‍കൂട്ടി നല്കിയ ഇസ്ലാമിക ശരീഅത്തിനെയല്ലേ നാം വിശ്വസിക്കേണ്ടത്. അവസാനവാക്ക് പറയാനുള്ള അവകാശം അതിനല്ലേ വകവെച്ചുകൊടുക്കേണ്ടത്. അതനുവധിച്ചത് മാത്രമല്ലേ സ്വീകരിക്കേണ്ടത്. അത് നിഷിദ്ധമാക്കിയവയല്ലേ നാം വര്‍ജിക്കേണ്ടത്. സൂക്ഷ്മജ്ഞനും യുക്തിജ്‌ഞനുമായ അല്ലാഹുവില്‍ നിന്നാണല്ലോ അത്".
പ്രതിരോധമരുന്നുകള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ നാ ഒരു നിമിഷം ആലോചിക്കുക! ദൈവധിക്കാരികളെ പന്നികളാക്കിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്.
"ചോദിക്കുക, നിങ്ങള്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നവരേക്കാള്‍ അല്ലാഹുവിങ്കല്‍ ദുഷിച്ച കര്‍മത്തിനിരയാകുന്നവരാരെന്ന് ഞാന്‍ പറഞ്ഞു തരട്ടെയോ? ആരെ അല്ലാഹു ശപിച്ചുവോ, ആരുടെ നേരെ അല്ലാഹു കോപിച്ചുവോ, ആരില്‍പെട്ടവരെ അല്ലാഹു മര്‍ക്കടന്മാരും പന്നികളുമാക്കിയോ, ആര് ത്വാഗൂത്തിനു അടിമപ്പെട്ടുവോ അവരാകുന്നു സ്ഥാനത്താല്‍ ഏറെ ദുഷിച്ചവര്‍. നേര്‍വഴിയില്‍നിന്നു ഏറ്റം വ്യതിചലിച്ചവരും അവര്‍ തന്നെ." ( അല്‍മാ ഇദ ൬൦) . -അവലംബം: അല്‍ഹയവാന്‍ ഫില്‍ ഖുര്‍ആന്‍ / ഡോ: സഗലൂല്‍ നജജാര്‍-(പ്രബോധനം/ സി.ടി. അബ്ദുറബ്ബ്)
2 അഭിപ്രായങ്ങൾ:
yes allahu akbar.he is one true.
പ്രമുഖ മതപരിഹാസ ഗ്രൂപ്പിലെ ഒരമുസ്ലിം സുഹ്രത് മെസ്സേജ് വഴി പന്നിമാംസം നിരോധിച്ചതിന്റെ കാരണം അന്ന്വേഷിച്ചു.
ഗൂഗിളില്‍ തിരയുന്നതിനിടയിലാണ് സുഹ്ര്തിന്റെയും സംശയം പൂര്‍ണ്ണമായി ധൂരികരിക്കാന്‍ പറ്റിയ ഈ ബ്ലോഗില്‍ എത്തിപ്പെട്ടത്. ജസാക്ക അല്ലാഹു ഖൈര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ