30 ജനുവരി 2013

നമ്മുടെ വിവാഹക്കമ്പോളം ബാബിലോണിയന്‍ മനുഷ്യച്ചന്തകളെ ഓര്‍മിപ്പിക്കുന്നില്ലേ?

മദ്യപാനിയായ ഭര്‍ത്താവിന്റെ ഭീകര മര്‍ദ്ദനമേറ്റ് പിടഞ്ഞൊടുങ്ങിയ പെരിന്തല്‍മണ്ണക്കാരി ഹലീമയെ ഓര്‍മയില്ലേ? കുപ്രസിദ്ധമായ മൈസൂര്‍ കല്യാണത്തിന്റെ ഇരയായിരുന്നു അവള്‍ . പറക്കമുറ്റാത്ത സ്വന്തം കുഞ്ഞുങ്ങളുടെ മുമ്പില്‍ വെച്ചാണ് ഈ ഇരുപത്തെട്ടുകാരി ബലിയാടായത്.