05 ഡിസംബർ 2013

ഇസ്‌ലാമിക ശരീഅത്തില്‍ ആദ്യം നടപ്പാക്കേണ്ടത് ക്രിമിനല്‍ നിയമങ്ങളല്ല

ചോദ്യം : ബ്രൂണയില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് പാശ്ചാത്യന്‍ മീഡിയകള്‍ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്നു. സത്യത്തില്‍ ശരീഅത്തിന്റെ അന്തസത്തയെ കുറിച്ച് കാര്യമായ പഠനം നടത്താന്‍ പോലും തയ്യാറാവാതെയാണ് പടിഞ്ഞാറ് ശരീഅത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നത്. എന്തുകൊണ്ടാണ് ഇസ്‌ലാമിക ശരീഅത്തിനെ പടിഞ്ഞാറ് ഇത്രമാത്രം എതിര്‍ക്കുന്നത്?

03 ഡിസംബർ 2013

"അത്വിബ്ബുന്നബവി" അഥവാ പ്രവാചക വൈദ്യം: യാഥാർത്ഥ്യം എന്ത്?


പ്രവാചക വൈദ്യം, ഇസ്‌ലാമിക വൈദ്യം എന്നൊക്കെ വ്യവഹരിക്കപ്പെടുന്ന ഒരു ചികിത്സാരീതി വർത്തമാന മുസ്‌ലിം പരിസരങ്ങളിൽ പ്രചാരപ്പെട്ടു വരുന്നതായി കാണുന്നു. എപ്പോഴെങ്കിലുമൊക്കെ ചില രോഗാവസ്ഥകൾക്ക് തിരുമേനി നിർദേശിക്കുകയോ അഥവാ, ചില ഔഷധഗുണങ്ങളുണ്ടെന്ന് അവിടന്ന് നിരീക്ഷിക്കുകയോ ചെയ്ത ഏതാനും വസ്തുക്കളെ ചുറ്റിപ്പറ്റിയാണ് ഇത്തരം ഒരു ചികിത്സാ സമ്പ്രദായം അതിജീവനം നടത്തുന്നത്.

09 ഒക്‌ടോബർ 2013

കുഞ്ഞിന്റെ ബാധ്യത ഏറ്റെടുക്കേണ്ടതില്ലാത്ത പുനര്‍വിവാഹങ്ങള്‍





ഒരു ഫേസ്ബുക് പ്രഭാതം. പതിവുപോലെ അന്നത്തെ ദേശീയ അന്തര്‍ദേശീയ പ്രാദേശിക വാര്‍ത്തകളും അവയോടുള്ള ഫേസ് ബുക്കിലെ വ്യത്യസ്ത പ്രതികരണങ്ങളും കണ്ണോടിച്ച് ഓഫീസ് ജീവിതത്തിലേക്ക് തിരിയാനൊരുങ്ങവെയാണ് പരിചിതമല്ലാത്ത മുഖചിത്രത്തില്‍ നിന്ന് ഒരു കുശലാന്വേഷണം. ഹലോ ... ഓര്‍മയുണ്ടോ?

24 സെപ്റ്റംബർ 2013

വഴിമാറുന്ന പ്രബുദ്ധത വഴിയില്‍ പൊലിയുന്ന ജീവന്‍


ഇന്ത്യയില്‍ ആദ്യമായി നൂറുശതമാനം (പേരിനെങ്കിലും) സാക്ഷരത കൈവരിച്ചആദ്യ സംസ്ഥാനമാണ്‌ കേരളം. കേവല സാക്ഷരതയല്ല, വിദ്യാഭ്യാസ വ്യാപനവും ബൗദ്ധിക കയറ്റുമതിപോലും നാം നടത്തുന്നു. ആരോഗ്യരംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ച ഈ കൊച്ചു സംസ്ഥാനം ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ വേറിട്ടുനില്‌ക്കുന്നു.

22 സെപ്റ്റംബർ 2013

ശാസ്ത്ര പഠനം ഇബാദത്താണ്

ഖുര്‍ആന്‍ വലിയൊരു അത്ഭുതമാണ്. ശാസ്ത്രലോകത്തിന് മുമ്പിലെ
മഹാത്ഭുതം. ശാസ്ത്രഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രപഠനം ഇബാദത്ത് അഥവാ അല്ലാഹുവിനുള്ള ആരാധനയാണ്. അതിലൊന്നാണ് മാതമാറ്റിക്‌സ്. ഖുര്‍ആനിലെ സൂറകളുടെ ആദ്യത്തിലുള്ള എല്ലാ അക്ഷരങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങളാണ്. വലിയൊരു മാതമാറ്റിക്കല്‍ തിയറി ഇതിലുണ്ട്.

17 സെപ്റ്റംബർ 2013

വിദേശ സഹായത്തിനു പിന്നിലെ അമേരിക്കന്‍ രാഷ്ട്രീയം

ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് വിശിഷ്യ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് വിദേശ സഹായമെന്ന പേരില്‍ (Foreign Aid) വിവിധ പദ്ധതികളിലൂടെ അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സൈനിക സഹായങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ അജണ്ടകള്‍ ഈയിടെ ഈജിപ്തില്‍ നടന്ന ഭരണ അട്ടിമറിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയിലെ പ്രധാന വാര്‍ത്തയായിരുന്നു.

30 ജനുവരി 2013

നമ്മുടെ വിവാഹക്കമ്പോളം ബാബിലോണിയന്‍ മനുഷ്യച്ചന്തകളെ ഓര്‍മിപ്പിക്കുന്നില്ലേ?

മദ്യപാനിയായ ഭര്‍ത്താവിന്റെ ഭീകര മര്‍ദ്ദനമേറ്റ് പിടഞ്ഞൊടുങ്ങിയ പെരിന്തല്‍മണ്ണക്കാരി ഹലീമയെ ഓര്‍മയില്ലേ? കുപ്രസിദ്ധമായ മൈസൂര്‍ കല്യാണത്തിന്റെ ഇരയായിരുന്നു അവള്‍ . പറക്കമുറ്റാത്ത സ്വന്തം കുഞ്ഞുങ്ങളുടെ മുമ്പില്‍ വെച്ചാണ് ഈ ഇരുപത്തെട്ടുകാരി ബലിയാടായത്.