ഭാവിയെക്കുറിച്ച ആകുലതകള്‍
പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
മാന്ദ്യം കാരണം മടങ്ങേണ്ടി വരുമോ?
ചോദ്യങ്ങള്‍ക്കപ്പുറം ഉത്തരങ്ങള്‍
അനിവാര്യമായ അവസ്ഥയിലാണ്
പ്രവാസിസമൂ ഹമൊന്നട ന്കം.
സാമ്പത്തിക പ്രതിസന്ധി
ഓര്‍മപ്പെടുത്തലാണ്, എല്ലാവരോടും.
മാന്ദ്യം ഇതാദ്യമല്ലെന്നത് പോലെ,
അവസാനമാവാനും വഴിയില്ല.
ആയിരത്തിതൊള്ളായിരത്തി നാല്പതഞ്ചിനു ശേഷം പതിനൊന്നു
ആഗോള മാന്ദ്യങ്ങളുണ്ടായി.
ബര്‍മ, സിലോണ്‍, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങി
തലമുറകളുടെ പ്രവാസജീവിതയാത്ര
ഗല്ഫിലുമെതി നില്ക്കുന്നു.
മുറിഞ്ഞു പോകുന്ന ചെറുയാത്രകളുടെ
ആകെത്തുകയത്രെ ജീവിതം.
ജീവിതത്തില്‍നിന്നു
പാഠമുള്‍ക്കൊല്ലേണ്ടതുണ്ട്.
പരിഭ്രാന്തി ഒന്നിനും പരിഹാരമാവുന്നില്ല.
പ്രതിസന്ധിയില്‍ പതരാതിരിക്കുക,
കഴിവുകള്‍ കരസ്ഥമാക്കുക,
നഷ്ടപ്പെട്ടവന്റെ പ്രതീക്ഷയായി മാറുക.
സാന്ത്വനത്തിന്റെ സ്പന്ദനങ്ങള്‍ക്ക്
കാതോര്‍ക്കുന്നവരേറെയാണ്.
പ്രവാസഭൂമികയിലും
പ്രയാസമനുഭവിക്കുന്നവര്‍ക്ക്
താങ്ങാവാന്‍ കഴിയണം.
ഉള്ളില്‍ ചൂഴ്ന്നു നില്ക്കുന്ന
മാനുഷികതയുടെ അംശം
അപരന് തണലാവണം.
നിഷ്ക്രിയതയുടെ നിഴലാട്ടങ്ങളില്‍ നിന്നു
ക്രിയാത്മകത്വതിന്റെ നൈരന്തര്യമുന്ടാക്കാന്‍
സാധിക്കുമെന്കില്‍....
പ്രതീക്ഷ പകര്‍ന്നു പ്രകാശമാവുക.
സാന്ത്വനത്തിന്റെ ഓരോ കൈയും
വെളിച്ചത്തിന്റെ തെളിച്ചമാണ്,
ദൈവത്തിന്റെ കൈയ്യൊപ്പ് ലഭിക്കും, തീര്‍ച്ച!
(ഇ_സാന്ത്വനം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ