മുഹമ്മദ് നബി(സ)യുടെ ജന്‍മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികള്‍
സംഘടിപ്പിക്കുന്നതില്‍ മുസ് ലിംവിഭാഗങ്ങള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍
നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ആധുനിക സാഹചര്യങ്ങളെ കൂടി
പരിഗണിച്ചുകൊണ്ട് ഒരു വിധി നല്‍കാമോ ?
..............................................
നബിദിനാഘോഷം പാടുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മുസ്‌ലിം സമുദായത്തിനിടയില്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദം ഏറെനാളുകളായിത്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബിദ്അതിനും സുന്നതിനും തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് ഇക്കൂട്ടര്‍ ഇരുചേരികളായി നിലകൊണ്ട് പരസ്പരം ആക്ഷേപിക്കുന്നത്. പ്രവാചകന്‍ തിരുമേനി (സ) യുമായി ബന്ധപ്പെട്ട എന്തുസംഗതിയും സ്മരിക്കുന്നതോ കൊണ്ടാടുന്നതോ ബിദ്അത്താണെന്നും അതിനാല്‍ വിലക്കപ്പെട്ടതാണെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എതിര്‍ വിഭാഗമാകട്ടെ, പ്രവാചകനോടുള്ള സ്‌നേഹ പ്രകടനം എന്ന പേരില്‍ ശിര്‍കിനോളം പോന്ന പല ദുരാചാരങ്ങളും അനുവദനീയമാക്കുകയും കൊണ്ടാടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ മുസ്‌ലിം സമൂഹം ഒരു മധ്യമ നിലപാടാണ് സ്വീകരിക്കേണ്ടത്. ഇമാം ഹസനുല്‍ ബസ്വരിയുടെ വാക്കുകള്‍ നമുക്ക് പാഠമാകേണ്ടതാണ്. അദ്ദേഹം പറഞ്ഞു: 'കടുത്ത കാര്‍ക്കശ്യത്തിന്റെയും തീവ്രാരാധനയുടെയും ഇടയിലെ മധ്യമമാര്‍ഗമാണ് ഇസ്‌ലാം'.
ഇസ്‌ലാമിക നിയമങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാതെ അവയുടെ വാചികാര്‍ത്ഥങ്ങളില്‍ പിടിച്ചുതൂങ്ങി കാര്‍ക്കശ്യം വെച്ചുപുലര്‍ത്തുന്നു എന്നത് ഒരു വസ്തുതയാണ്. പ്രവാചകന്‍ തിരുമേനിയോടുള്ള ആദരവും സ്‌നേഹവും അതിരുകള്‍ ഭേദിച്ച് ക്രിസ്ത്യാനികള്‍ ഈസാ നബിയോടു പുലര്‍ത്തിയ ആരാധനാമനോഭാവത്തിലേക്കെത്തുന്നത് ഇസ്‌ലാം ഗുരുതരമായി കാണുന്നു. മേല്‍ പറഞ്ഞ രണ്ടുതരം തീവ്രനിലപാടുകളെയും നാം അപലപിക്കേണ്ടതുണ്ട്.
നമ്മുടെ കലര്‍പ്പില്ലാത്ത സ്‌നേഹവും ആദരവും ലോകനേതാവും മാര്‍ഗദര്‍ശിയുമായ പ്രവാചകനോടു പ്രകടിപ്പിക്കാന്‍ ഇസ്‌ലാമില്‍ ഇടമുണ്ട്. അതിനാല്‍ പ്രവാചകന്റെ ജീവിതവും അതിലെ ദൈനംദിനസംഭവങ്ങളും പ്രവാചക അനുചരന്‍മാര്‍ ചെയ്തതു പോലെ നമുക്കും വീണ്ടും ഓര്‍ക്കാവുന്നതും അനുസ്മരിക്കാവുന്നതുമാണ്്. എന്നാല്‍ അതിരുകടക്കാതിരിക്കാന്‍ നാം പരമാവധി അകന്നു നില്‍ക്കുക. പ്രവാചകന്‍ തിരുമേനി (സ) മദീനയിലേക്ക് വന്ന ദിനം മദീനയിലെ മുസ്‌ലിംകള്‍ ആഘോഷമായി കൊണ്ടാടിയ ചരിത്രം നബി ചരിത്രങ്ങളില്‍ നാം നിരവധി വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് അവര്‍ പാട്ടു പാടിയതായും ചരിത്ര രേഖകളില്‍ കാണാം.
അനസുബ്‌നു മാലിക് (റ) പറയുന്നു. മദീനയിലെ പ്രവാചകന്റെ ആഗമനത്തിന് ഞാനും സാക്ഷിയായിരുന്നു. അതു പോലെ സന്തോഷവും ആനന്ദവുമുണ്ടായിരുന്ന ഒരു ദിവസം എന്റെ ജീവിതത്തില്‍ വേറെയുണ്ടായിട്ടില്ല. പ്രവാചകന്റെ വിയോഗ ദിവസത്തിലും ഞാന്‍ സാക്ഷിയായിരുന്നു. അത്രയും മ്ലാനവും ദുഖമൂകവുമായ മറ്റൊരു ദിനവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായിരുന്ന ഉമര്‍ ബ്‌നു ഖത്ത്വാബ് മദീനയിലേക്കുള്ള നബിയുടെ പലായന(ഹിജ്‌റ)ത്തിന്റെ സ്മരണകള്‍ കൊണ്ടാടിയിരുന്നു. അദ്ദേഹം ഇസ്‌ലാമിക കലണ്ടറായ ഹിജ്‌റ കലണ്ടര്‍ ആരംഭിക്കുന്നത് ഹിജ്‌റയെ സ്മരിച്ചു കൊണ്ടാണ്. പ്രവാച ജീവിതത്തിലെ ഒരു സംഭവത്തെ അദ്ദേഹം എന്നെന്നും അനുസ്മരിക്കുന്ന ഒന്നാക്കി മാറ്റുകയായിരുന്നു.
ഈയടിസ്ഥാനത്തില്‍ പ്രവാചകന്റെ ജന്‍മദിനത്തെ സ്മരിക്കുന്നതില്‍ തെറ്റില്ല. അതിനെ പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഉപാധിയാക്കുന്നതിനും തടസ്സമില്ല. നമ്മുടെ പുത്തന്‍ തലമുറയെ പ്രവാചകനെ കുറിച്ചും അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തിയ ഉന്നത മൂല്യങ്ങളെ കുറിച്ചും പഠിപ്പിക്കാന്‍ റബീഉല്‍ അവ്വല്‍ എന്ന മാസംതന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രസംഗങ്ങള്‍, കവിതകള്‍ , പാട്ടുകള്‍ തുടങ്ങി ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്ന എന്തും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കുപയുക്തമായ മാധ്യമമാക്കാം.
പൗരാണികരും ആധുനികരുമായ നിരവധി പണ്ഡിതന്‍മാര്‍ നബിദിനം ഈയര്‍ത്ഥത്തില്‍ അനുവദനീയമാണെന്ന് ഫത്‌വ നല്‍കിയിട്ടുണ്ട്. ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ജലാലുദ്ദീന്‍ സുയൂത്വി, ശൈഖ് അതിയ്യ സഖര്‍, അബ്ദുല്ല സിദ്ദീഖ് അല്‍ ഖിമാരി, ശൈഖ് യുസുഫുല്‍ ഖറദാവി, ശൈഖ് ഫൈസ്വല്‍ മൗലവി തുടങ്ങിയവരെല്ലാം ഇതിനെ അനുകൂലിച്ച് ഫത്‌വ നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഇതാരും നിര്‍വഹിച്ചിട്ടില്ലാ എന്നതിന്റെ പേരില്‍ നബി ദിനത്തെ ഒരു വഴിപിഴച്ച ബിദ്അത്താ(ബിദ്അതുന്‍ ദ്വലാല)യി ഗണിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. ആരാധനാ മേഖലകളിലല്ലാത്ത കാര്യങ്ങളില്‍ പുതിയ ആചാരങ്ങള്‍ കൊണ്ടു വരുന്നത്, അവക്ക് പ്രയോജനങ്ങള്‍ ഉണ്ടെങ്കില്‍ കുഴപ്പമില്ല. നബി ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണത്തില്‍ നിരവധി പ്രയോജനങ്ങള്‍ ഉണ്ടെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതില്‍ ഏറ്റവും പ്രധാനം നമ്മുടെ പുതുതലമുറയെയും ലോകസമൂഹത്തെയും ഇസ്‌ലാമിലെ പ്രവാചക(സ)നെ പരിചയപ്പെടുത്താന്‍ കഴിയുമെന്നതാണ്.
ഓരോ രാജ്യവും അതതുനാടിന്റെ വിശേഷസംഭവങ്ങള്‍ അനുസ്മരിക്കാന്‍ വേണ്ടി വാര്‍ഷികം കൊണ്ടാടാറുണ്ട്. ഭൂതകാല ചരിത്രത്തെ വര്‍ത്തമാനവുമായി ബന്ധിപ്പിക്കുകയെന്നതാണ് അതിന്റെ ഉദ്ദേശ്യം. പൗരന്‍മാരുടെ മനസ്സില്‍ രാജ്യസ്‌നേഹവും പൗരബോധവും ഉണര്‍ത്താന്‍ അതു വഴി സാധിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് തങ്ങളുടെ പ്രവാചകനേക്കാള്‍ വലുതായി എന്താണുള്ളത് ? ഇക്കാരണത്താലാണ് ഉമര്‍ (റ) ഹിജ്‌റയെ ഇസ്‌ലാമിക കലണ്ടര്‍ അടയാളപ്പെടുത്താന്‍ കഴിയുന്ന ഒന്നായി തെരഞ്ഞെടുത്തത്.
ആധുനികകാലഘട്ടം ഇസ്‌ലാമിനെ സംബന്ധിച്ച ബോധം ജനങ്ങളില്‍ കുറഞ്ഞ് ഇല്ലാതാകുന്ന അവസ്ഥയുടേതാണ്. ഇതു പോലുള്ള ഓര്‍മ്മ പുതുക്കലുകള്‍ തീര്‍ച്ചയായും വിശ്വാസികളുടെ മനസ്സില്‍ പ്രവാചകസ്‌നേഹം ഊട്ടിയുറപ്പിക്കുവാന്‍ വഴിയൊരുക്കും.
നബിദിനം ബിദ്അത് ആണെന്ന് വിധിച്ച് അതിനെ എതിര്‍ക്കുന്നവര്‍ അവരുടെ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വാര്‍ഷികവും സില്‍വര്‍, ഗോള്‍ഡ് പ്ലാറ്റിനം ജൂബിലികളുമൊക്കെ ആഘോഷിക്കുന്നത് വിരോധാഭാസമാണ്. ആദ്യത്തേത് അപലപിക്കപ്പെടുമ്പോള്‍ രണ്ടാമത്തേത് അനുവദിക്കപ്പെടുന്നതെങ്ങനെ?
ശൈഖ് അഹ്മദ് കുട്ടി
( ISLAM PADASHALA)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ