
2011 ഏപ്രിലില്‍ ഇറാഖി കുടിയേറ്റക്കാരിയായ ഫാലെ ഹസ്സന്‍ അല്‍ മാലികി എന്ന യുവതി അമേരിക്കയില്‍ 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ഇരുപതു വയസ്സുകാരിയായ മകളെ കൊന്നുവെന്നതായിരുന്നു അവരുടെ മേലുള്ള കുറ്റം. മകള്‍പാശ്ചാത്യവല്‍ക്കരണത്തിനടിപ്പെട്ടുവെന്നതായിരുന്നുവേ്രത കൊലയ്ക്കുകാരണം.
അതൊരു ദുരഭിമാനകൊല(ഹോണര്‍ കില്ലിങ്) ആയാണ് അമേരിക്കയില്‍ ഗണിക്കപ്പെട്ടത്. കാരണം കുട്ടിയുടെ പിതാവിന്റെ അഭിപ്രായം മകള്‍ തങ്ങളുടെ കുടുംബത്തിനു മുഴുവനും ചീത്തപ്പേരുണ്ടാക്കിയെന്നാണ്.
'ഓണര്‍ ഡയറീസ് എന്ന പേരില്‍ അടുത്തിറക്കിയ സിനിമ പ്രോജക്റ്റിലെ ഒരു കഥയാണിത്. അമേരിക്കയിലെ മികാഹ് സ്മിത് സംവിധാനം ചെയ്ത ചിത്രമാണ് ഹോണര്‍ ഡയറീസ് എന്ന ചിത്രം. ഈ ചിത്രം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത് മുസ്‌ലിംസമൂഹങ്ങളില്‍ നടക്കുന്ന ഓണര്‍ കില്ലിങിനെ കുറിച്ച സംഭവകോലാഹലങ്ങളാണ്. രാജ്യത്തെ വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നു വന്ന ഒമ്പത് വനിതാ ആക്റ്റിവിസ്റ്റുകളുമായി നടത്തുന്ന അഭിമുഖത്തിലൂടെ ഓരോ കേസുകളിലേക്കും ക്യാമറ തിരിയുന്നു.
അഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരോ പീഡിപ്പിക്കപ്പെട്ടവരോ ആയ സ്ത്രീകളുടെ അനുഭവങ്ങള്‍ എന്ന നിലയില്‍ വനിതാ ആക്റ്റിവിസ്റ്റുകള്‍ ലിംഗവിവേചനം, നിര്‍ബന്ധ വിവാഹം, ദുരഭിമാനകൊല, ഭഗശിശ്‌നികാഛേദം തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി സംസാരിക്കുന്നു. അന്താരാഷ്ട്ര സംഘടനകള്‍ ശേഖരിച്ച കണക്കുകളുടെ പിന്‍ബലമുണ്ട് അവയ്‌ക്കെല്ലാം. മുസ്‌ലിം സമൂഹത്തില്‍ ഇത്തരത്തിലുള്ള അനീതിപരമായ സംഭവങ്ങള്‍ ഈ ജനാധിപത്യയുഗത്തിലും നിലനില്‍ക്കുന്നുവെന്ന സൂചന ഇതു നല്‍കുന്നുണ്ട്.
ചിത്രത്തിന്റെ അപൂര്‍ണ്ണത
ചിത്രത്തിന്റെ വിശ്വാസ്യത കുറക്കുന്ന ഏറ്റവും പ്രധാന വിഷയം മുസ്‌ലിം ഭൂരിപക്ഷ സമൂഹങ്ങളിലല്ല ലിംഗവിവേചനകൃത്യങ്ങള്‍ നടക്കുന്നത് എന്നതാണ്. ഇത്തരം സമൂഹങ്ങളെ കുറിച്ചുള്ള കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കുന്നതിനു പകരം അമേരിക്കയിലെയും ബ്രിട്ടനിലെയും ന്യൂനപക്ഷമുസ്‌ലിം സമൂഹങ്ങളില്‍ ഇത് പതിവുകാഴ്ചയാണ് എന്ന രീതിയിലാണ് ചിത്രം പരിചയപ്പെടുത്തുന്നത്.
ചിത്രം സംസാരിക്കുന്നത് മുസ്‌ലിംകളെന്ന നിലയില്‍ വ്യതിരിക്തതയുള്ള സമൂഹത്തിന്റെ അന്തസ്സിനെ കുറിച്ചാണോ അതല്ല, മുസ്‌ലിം സമുദായത്തിനകത്തുള്ള ചിലയാളുകളുടെ അന്തസ്സിനെ കുറിച്ചാണോ എന്ന സന്ദേഹം ചിത്രം കണ്ടുകഴിഞ്ഞാലും പ്രേക്ഷകന്റെ മനസ്സില്‍ ബാക്കിയാകുന്നു. മുസ്‌ലിം സമുദായത്തെ കുറിച്ച് പറയുമ്പോള്‍ ആ സമൂഹത്തിന്റെ ഏതെങ്കിലുംഒരു കാര്യത്തെ കുറിച്ചു മാത്രം സംസാരിക്കുന്നത് ഭൂഷണമല്ല. ഈ സമുദായത്തെ കുറിച്ച് ഇനിയുംപലസംഗതികളും പറയാന്‍ കഴിയും. ഈ ചിത്രം സമര്‍ത്ഥിക്കുന്ന രീതിയില്‍ ഉള്ള ഒരു ദൂഷ്യം അവര്‍ക്കുണ്ടായാല്‍ തന്നെയും അവരുടെ പോസിറ്റീവ് വശങ്ങളെ പാടെ അവഗണിക്കുകയായിരുന്നു ഈ പടം. മാത്രമല്ല, മുസ്‌ലിം സമൂഹത്തെ കുറിച്ചു ആധികാരികമായി സംസാരിക്കണമെങ്കില്‍ തീര്‍ച്ചയായും ആഗോള മുസ്‌ലിം പ്രാതിനിധ്യം പാലിക്കപ്പെടണമായിരുന്നു. അതിനുപകരം യുഎസിലെയും ബ്രിട്ടനിലെയും മുസ്‌ലിംകളില്‍ മാത്രം സംഭവത്തെ പരിമിതപ്പെടുത്തി . ഓണര്‍ കില്ലിങിന്റെയും നിര്‍ബന്ധിത വിവാഹത്തിന്റെയും ഇരകളെന്നു പരിചയപ്പെടുത്തപ്പെട്ടവര്‍, അത്തരം അനിഷ്ടസംഭവങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുവന്നവരാണ്. അത്തരം പീഡനങ്ങളിലകപ്പെടുന്നവരില്‍ മുസ്‌ലിംകള്‍ മാത്രമല്ല പല മതസമൂഹങ്ങളിലും പെട്ട ആളുകളുണ്ട്. ഉദാഹരണത്തിന് ജസ്‌വന്ത് സന്‍ഗാര എന്ന യുവതി നിര്‍ബന്ധ വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയാണ്. അവര്‍ ഇപ്പോള്‍ 'കര്‍മ നിര്‍വാണ' എന്ന പേരില്‍ ഇത്തരം പീഡനങ്ങള്‍ക്കിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊണ്ട് സാമൂഹികസേവനം നടത്തുന്നു. ഇതുവരെയായി അവര്‍ തന്റെ കര്‍മനിര്‍വാണ എന്ന പദ്ധതിയിലൂടെ മുസ്‌ലിം സ്ത്രീകളെ മാത്രമല്ല ഇതരസമുദായങ്ങളില്‍പെട്ട സ്ത്രീകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
പോരായ്മകള്‍
ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന തൈമൂറാസി എന്ന വനിതാ ആക്റ്റിവിസ്റ്റിന്റെ നിരീക്ഷണത്തില്‍ ഹോണര്‍ കില്ലിങിന് കാരണം മതമാണേ്രത. ഒരു പടികൂടികടന്ന് ക്രിസ്ത്യന്‍ സമൂഹത്തില്‍ ഹോണര്‍ കില്ലിങ് ഇല്ലെന്നും അത് മുസ്‌ലിം സമൂഹത്തില്‍ മാത്രമാണെന്നും പരിതപിക്കുന്നു. ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിക്കുന്ന കാര്യത്തില്‍ സന്തുലിതത്വം പാലിച്ചിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമാണ്.
സ്ത്രീ ചേലാകര്‍മ്മം എന്ന വിഷയത്തില്‍ മുസ്‌ലിം പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇസ്‌ലാം ഇതു പോലുള്ള കാര്യങ്ങളെ അനുകൂലിക്കുന്നുവെന്നും മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായി നടക്കുന്ന ഒരു കാര്യമാണിതെന്നുമുള്ള മട്ടിലാണ് സിനിമ സംസാരിക്കുന്നത്. വാസ്തവമോ, ഈ ദുരാചാരം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ മുസ്‌ലിംകള്‍തന്നെ ഇതിനെതിരെ ബോധവല്‍ക്കരണ കാമ്പയിനുകളും പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഇക്കാര്യങ്ങളൊന്നും സിനിമ നിര്‍മാതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നത്, സിനിമയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
ചുരുക്കത്തില്‍ ഇസ്‌ലാമില്‍ സ്ത്രീ നീതി നിഷേധിക്കപ്പെട്ട് അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്നുവെന്ന് സമര്‍ത്ഥിക്കാനാണ് 'ഓണര്‍ ഡയറീസ്' എന്ന സിനിമ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവുമായ ഒരു സന്ദേശമല്ല ചിത്രം പ്രേക്ഷകന് കൈമാറുന്നതെന്നു നിസ്സംശയം പറയാം.
- സാമിയ
Islam Padashala
29/01/2014
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ