അസീസ് മഞ്ഞിയില്‍

കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍
വേവുന്ന ഹൃദയഭാരം സഹജരോട് പങ്കുവച്ചുകൊണ്ട് അനന്തമൂര്‍ത്തിയെന്ന ഉഗ്രമൂര്‍ത്തി എരിഞ്ഞമര്‍ന്നിരിക്കുന്നു. കാലത്തിന്റെ കാവ്യനീതി പോലെ. ഗാര്‍ഗികുമാര്‍ (GargiKumar) മണ്‍ മറഞ്ഞ സാഹിത്യകാരനെക്കുറിച്ചുള്ള വിചാര വികാരങ്ങള്‍ പങ്കുവയ്ക്കുന്നു .
സാര്‍ അങ്ങ് വാക്ക് പാലിച്ചിരിക്കുന്നു. അധികാരവര്‍ഗത്തോട് സന്ധി ചെയ്തു തങ്ങളുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന അക്ഷര കാരണവന്മാരുടെ ഇടയില്‍ വേറിട്ട് നിന്ന അങ്ങയുടെ വിയോഗം തെല്ലല്ല ഞങ്ങളെ ദുഖത്തിലാഴ്ത്തുന്നത്.
മരിക്കും മുമ്പേ ആദരാഞ്ജലി നേര്‍ന്നവര്‍, അങ്ങയുടെ മരണം ഒരു നിമിഷം മുമ്പെങ്കിലും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നത് എത്ര കണ്ടു അങ്ങയെ അധികാര ഫാസിസ്റ്റ്കള്‍ ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ്. ഇപ്പോള്‍ ആ മരണത്തെയും അവര്‍ ഭയപ്പെടുന്നു. കാരണം അങ്ങ് പുതുതലമുറയ്ക്ക് പകര്‍ന്നു തന്ന വെളിച്ചം ഞങ്ങള്‍ കെടാതെ സൂക്ഷിക്കുമെന്ന് അവര്‍ക്കറിയാം.
വിജയന്‍ മാഷ് പറഞ്ഞത് ഓര്‍മ്മ വരുന്നു... തീ കൊളുത്താന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തി തീര്‍ന്നാലും തീ പടര്‍ന്നു കൊണ്ടേയിരിക്കും ...'
------------------------------------
(Islam Onlive/ Aug-28-2014)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ