
രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരില്‍ 60 ശതമാനം പേര്‍ വിചാരണത്തടവുകാരാണെന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി, വിചാരണത്തടവുകാര്‍ക്ക് നിയമം നല്‍കുന്ന ആശ്വാസം ലഭിക്കേണ്ടതുണ്ടന്ന് ചൂണ്ടിക്കാട്ടി. സി.ആര്‍.പി.സി 436 എ വകുപ്പ് പ്രകാരം പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതികാലം ജയിലില്‍ കഴിഞ്ഞവര്‍ക്ക് സ്വന്തം ജാമ്യത്തില്‍ മോചനത്തിന് അര്‍ഹതയുണ്ടെങ്കിലും അത് നടപ്പാകുന്നിലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കാന്‍ കീഴ്കോടതി ജഡ്ജിമാര്‍ നേരിട്ട് ജയിലുകള്‍ സന്ദര്‍ശിക്കണം. മജിസ്ട്രേറ്റ്, സെഷന്‍സ് ജഡ്ജി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്നിവരാണ് ഒക്ടോബര്‍ ഒന്നു മുതല്‍ രണ്ടു മാസക്കാലം രണ്ടാഴ്ചയിലൊരിക്കല്‍ തങ്ങളുടെ പരിധിയില്‍ വരുന്ന ജയിലുകളിലത്തെുക.
ഇവര്‍ വിചാരണത്തടവുകാരുടെ നില പരിശോധിക്കുകയും ജയിലില്‍ വെച്ചുതന്നെ ജാമ്യത്തില്‍ വിട്ടയക്കുകയും വേണം. ജാമ്യത്തിന് അര്‍ഹതയുള്ള വിചാരണത്തടവുകാര്‍ക്ക് അഭിഭാഷകന്‍െറ സഹായം തേടേണ്ട സാഹചര്യമുണ്ടാകരുത്. ജാമ്യത്തുകയില്ലാത്ത സ്വന്തം ജാമ്യത്തിലാണ് ഇവരെ വിട്ടയക്കുക. അര്‍ഹതയുള്ള മുഴുവനാളുകളുടെയും മോചനം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കി ജഡ്ജിമാര്‍ ഹൈകോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
ഹൈകോടതിയില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സുപ്രീംകോടതി സെക്രട്ടറി ജനറലിന് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, റോഹിങ്ടന്‍ എഫ്. നരിമാന്‍ എന്നിവരുമടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. വിചാരണത്തടവുകാരുടെ ജാമ്യവിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആഗസ്റ്റ് 29ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.
ഇതേതുടര്‍ന്ന് ശിക്ഷയുടെ പകുതികാലം കഴിഞ്ഞവരെ വിട്ടയക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. അതിനിടെയാണ് കീഴ്കോടതി ജഡ്ജിമാര്‍ നേരിട്ട് ഇടപെട്ട് വിചാരണത്തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടത്.
(Madhyamam Daily/ 05/09/2014)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ