09 സെപ്റ്റംബർ 2014

ആഫ്രിക്കയില്‍ നിന്നുള്ള ജൂതകുടിയേറ്റക്കാരെ ഇസ്രായേല്‍ പുറത്താക്കുന്നു

african refugees
ജറൂസലം : ആഫ്രിക്കയില്‍ നിന്നും അഭയം തേടിക്കൊണ്ട് ഇസ്രായേലിലേക്ക് കുടിയേറിയ ജൂതന്‍മാരുടെ മേല്‍ ഇസ്രായേല്‍ അധികൃതര്‍ രാജ്യം വിട്ട് പോകാനായി സമ്മര്‍ദം ചെലുത്തുന്നതായ റിപ്പോര്‍ട്ടുകള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ടു.
സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി ആഫ്രിക്കന്‍ വംശജരെ അന്യായമായി തടങ്കലില്‍ ഇടുന്നതായും, ഭീകരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്യായമായ സമ്മര്‍ദ്ദം ചെലുത്തല്‍ നയത്തിന്റെ ഫലമായി കഴിഞ്ഞ ജൂണ്‍ മാസത്തോടു കൂടി സുഡാനില്‍ നിന്നുള്ള 6400 കുടിയേറ്റക്കാരും, എരിത്രിയയില്‍ നിന്നുള്ള 367 കുടിയേറ്റക്കാരും സ്വദേശത്തേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. നിലവില്‍ ഏകദേശം 50000 ആഫ്രിക്കന്‍ വംശജര്‍ ഇസ്രായേലില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. എന്നാല്‍ ഇവരില്‍ എരിത്രിയയില്‍ നിന്നുള്ള രണ്ടു പേരെയും, സുഡാനില്‍ നിന്നുള്ള ഒരാളെയും മാത്രമേ ഇസ്രായേല്‍ അധികൃതര്‍ അഭയാര്‍ഥികളായി പരിഗണിക്കുന്നുള്ളു. രാജ്യദ്രോഹ കുറ്റം ചുമത്തി കൊണ്ടാണ് ഇസ്രായേല്‍ അധികൃതര്‍ ആഫ്രക്കന്‍ വംശജരെ തടവിലിട്ട് ക്രൂരമായ പീഡനത്തിന് വിധേയമാക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ മുതിര്‍ന്ന ഗവേഷകന്‍ ജെറി സിംപ്‌സണ്‍ അല്‍ ജസീറയോട് പറഞ്ഞു. ഇസ്രായേലിലേക്ക് വന്നതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് തന്നെ തടവിലിട്ടതെന്ന് മുപ്പത്തിരണ്ട് കാരണായ സുഡാന്‍ സ്വദേശി പറഞ്ഞു. ജാമ്യം ലഭിക്കാനായി 40000 ഡോളര്‍ അടക്കേണ്ടി വന്നതായും, അഞ്ച് വര്‍ഷത്തേക്ക് യാത്ര വിലക്കി കൊണ്ട് തന്റെ പാസ്‌പോര്‍ട്ട് കണ്ട്‌കെട്ടിയതായും അദ്ദേഹം വെളിപ്പെടുത്തി.

(Islam Onlive/ 10 Sep 2014)

അഭിപ്രായങ്ങളൊന്നുമില്ല: