മൊറോക്കോയിലെ വഖ്‌ഫ് മന്ത്രാലയം മതപ്രബോധകരായി സ്ത്രീകളെ നിയമിക്കാന്‍ തീരുമാനിച്ചത്
പൊതുവേ സ്വാഗതം ചെയ്യപ്പെടുകയാണ്. മുസ്ലിം ലോകത്ത് ഇത്തരമൊരു നീക്കം ആദ്യമാണ്.
ഇസ്ലാമിസ്റ്റ് ആഭിമുഖ്യമുള്ള പണ്‍ധിതന്മാരെ തഴയാന്‍ വേണ്ടിയാണതെന്ന് വിമര്‍ശനമുണ്ട്.
എങ്കിലുംമുസ്ലിംസ്ത്രീകള്‍ക്ക് വലിയൊരു അവസരം തുറന്നു കൊടുക്കുന്നു എന്ന നിലക്ക് ഇതിനെ ക്രിയാത്മക ചുവടുവെപ്പായി തന്നെ കാണാം.
മൊറോക്കോ വഖ്‌ഫ് മന്ത്രാലയത്തിന്റെ പ്രതിനിധി ഡോ.മുസ്ഥഫ ഇബ്നു ഹംസ, ഈ നീക്കത്തിന്
ഇസ്ലാമിക ചരിത്രത്തിന്റെ പിന്ബലമുണ്ടെന്നു സമര്‍ഥിക്കുന്നു. പ്രവാചകന്റെ മരണ ശേഷം സംശയദൂരീകരണത്തിനുള്ള മുഖ്യ അവലംബം
അവിടുത്തെ പത്നിയായ ആഇശ(റ) ആയിരുന്നു. പ്രഗല്‍ഭ സ്വഹാബി അബൂമൂസല്‍ അശ്അരി പറയുകയുണ്ടായി:
"ഞങ്ങള്‍ പ്രവാചക ശിഷ്യര്‍ക്ക് ഒരു പ്രവാചക വചനത്തെക്കുറിച്ച് എന്തെങ്കിലും അവ്യക്തത ഉണ്ടായാല്‍,
ആഇശ(റ) യുടെ അടുത്ത് അതിനെക്കുറിച്ച് കൃത്യമായ വിവരം ഉണ്ടാകാതിരിക്കില്ല".
മതകാര്യങ്ങളില്‍ അവര്‍ ഉദ്ബോധനവും സംശയനിവാരണവും നടത്തിയിരുന്നു എന്നാണല്ലോ
ഇതില്‍നിന്ന് വ്യക്തമാവുന്നത്.
മറ്റൊരു ന്യായം കൂടി അദ്ദേഹം മുന്നോട്ടു വെക്കുന്നു. സ്ത്രീകള്‍ പൊതുവേ സംസാരപ്രിയരാന്.
ഈ കഴിവ് മതപ്രബോധനത്തിന് ഉപയോഗപ്പെടുത്തിയാല്‍ അത് സമൂഹത്തിനു വലിയ മുതല്‍ക്കൂട്ടാവും.
നല്ല കാര്യത്തിന് ഉപയോഗപ്പെടുത്തിയില്ലെങ്കിലോ? ഏഷണിയും പരദൂഷണവുമായി ആ സംസാരപ്രിയം
സമൂഹത്തിന് വലിയ ദോഷം ചെയ്യും. അതാണ് ഇന്ന് നടക്കുന്നതും. ഓരോ വര്‍ഷവും പുരുഷന്മാരായ
൧൫൦ ഇമാമുമാരെയും ൫൦ വനിതാ മതപ്രബോധകരെയും പരിശീലിപ്പിക്കാനാണ് മൊറോക്കോ
വഖ്‌ഫ് മന്ത്രാലയം തീരുമാനിച്ചത്. ഖുര്‍ആന്‍ പകുതിയെങ്കിലും അവര്‍ മന:പാഠമാക്കിയിരിക്കണം.
ഏതെങ്കിലും ഒരു ഇസ്ലാമിക വിഷയത്തില്‍ പ്രത്യേക പഠനം നടത്തുകയും വേണം.
മതപ്രബോധകയായ സനാ ഫലൂതി ചൂണ്ടിക്കാട്ടിയ പോലെ, സ്വകാര്യ വിഷയങ്ങളില്‍ പുരഷന്മാരായ
മതപ്രബോധകരോട് സംശയം ചോദിക്കാന്‍ സ്ത്രീകള്‍ മടിക്കും. സ്ത്രീകളാണ് മതപ്രബോധകരെങ്കില്‍
പ്രശ്നമില്ലല്ലോ. ൨൦൦൩-ല്‍ മൊറോക്കൊയിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് ചില പണ്ധിതന്മാരുടെ
തീവ്രപ്രഭാഷണങ്ങള്‍ കാരണമായിട്ടുണ്ടെന്ന കണ്ടെത്തലും, സൌമ്യഭാഷികലായ സ്ത്രീകളെ
മതപ്രബോധകരായി നിയമിക്കാന്‍ പ്രചോദനമായിട്ടുണ്ട്.
(പ്രബോധനം)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ