മലേഷ്യയിലെ ഇസ് ലാമിക് ടൂറിസം സെന്റര്‍ മുസ് ലിം യാത്രക്കാരെ ആകര്‍ഷിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നതായി,
പഠനം ഗ്രൂപിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഫസല്‍ ബഹറുദ്ദീന്‍ എ.എഫ്.പിയോടു പറഞ്ഞു. ഹലാല്‍ കിച്ചണ്‍ സര്‍ട്ടിഫിക്കറ്റുള്ള ഹോട്ടലുകളും മലേഷ്യയെ മുസ് ലിം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം സഞ്ചാരികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് അനസൃതമായാണ് ഒരോ രാജ്യങ്ങളിലും മുസ് ലിം സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നത്. കൂടുതല്‍ ഹലാല്‍ റെസ്‌റ്റോറന്റുകളുടെ ലഭ്യതയും ഇസ് ലാമിക രീതിയില്‍ പാകം ചെയ്ത മാംസാഹാരങ്ങളുടെ ലഭ്യതയും എയര്‍പോര്‍ട്ടുകളിലും ഷോപിംഗ് മാളുകളിലും ഹോട്ടലുകളിലുമുള്ള പ്രാര്‍ഥനാ സൗകര്യങ്ങളും മുസ് ലിം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന സവിശേഷതകളാണ്.

വര്‍ഷത്തില്‍ 140 ബില്യന്‍ ഡോളറിന്റെ ടൂറിസമാണ് ഇസ് ലാമിക് ടൂറിസം രംഗത്തുണ്ടായിരിക്കുന്നത്. മുസ് ലിം രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ മുസ് ലിം ടൂറിസം ആഗോള ശരാശരിയേക്കാള്‍ വലിയ തോതില്‍ ഉയര്‍ന്നുവന്നിരിക്കുകയാണെന്നും ബഹറുദ്ദീന്‍ പറഞ്ഞു.
Written by Super User
(Islam Padashala, 19 February 2014)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ