അതേയവസരത്തില്‍, നിരപരാധികളെ ശിക്ഷിക്കാന്‍ ഫത്വ ഉപയോഗിക്കരുതെന്നും ഒരാളുടെ മൗലികാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെങ്കില്‍ ഫത്വ നിയമവിരുദ്ധമായിരിക്കുമെന്നും സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പ് അവഗാഹമോ പക്വതയോ കൂടാതെ മതവിധികള്‍ നല്‍കുന്ന പണ്ഡിതന്മാരും സഭകളും സഗൗരവം കണക്കിലെടുക്കേണ്ടതുണ്ട്. നിരന്തരം സംഭവിക്കുന്ന സാമൂഹികമാറ്റങ്ങളും സ്ത്രീകള്‍ അര്‍ഹിക്കുന്ന സാമാന്യനീതിയും പരിഗണിക്കാതെ കാലഹരണപ്പെട്ട രേഖകളിലെ അക്ഷരങ്ങളില്‍ മാത്രം കടിച്ചുതൂങ്ങി വിധി പുറപ്പെടുവിക്കുന്ന വ്യക്തികളും സഭകളും സ്ഥാപനങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനുതന്നെ തിരിച്ചടികളാണ് വരുത്തിവെക്കുകയെന്ന് തിരിച്ചറിയേണ്ട സമയം വൈകി.
നിരോധിക്കണമെന്ന ആവശ്യം സ്വീകാര്യമല്ളെന്നും സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയതോടെ തദ്സംബന്ധമായി ചില കേന്ദ്രങ്ങളും മീഡിയയും ഏറെക്കാലമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും അവസാനിക്കേണ്ടതാണ്. വിവാഹം, വിവാഹമോചനം, അനന്തരസ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മതനിയമങ്ങള്‍ അഥവാ ശരീഅത്ത് മുസ്ലിം സമുദായാംഗങ്ങള്‍ക്ക് പിന്തുടരാനുള്ള അവകാശവും അധികാരവും 1937ലെ ശരീഅത്ത് (മുസ്ലിം വ്യക്തിനിയമം) ഓര്‍ഡിനന്‍സിലൂടെ ബ്രിട്ടീഷ് ഭരണകൂടം ഉറപ്പുവരുത്തിയതാണ്. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയോ പാര്‍ലമെന്‍േറാ അത് റദ്ദാക്കിയില്ളെന്നുമാത്രമല്ല, ചില ഭേദഗതികളിലൂടെ മുസ്ലിം പേഴ്സനല്‍ ലോയുടെ നിയമസാധുത സ്ഥിരീകരിക്കുകയാണ് പാര്‍ലമെന്‍റ് ചെയ്തിട്ടുള്ളതും. 1986ലെ മുസ്ലിം സ്ത്രീ (വിവാഹമുക്ത) നിയമം ഒരുദാഹരണമാണ്. ഇന്ത്യയിലെ കോടതികള്‍ മുസ്ലിംകള്‍ കക്ഷികളായ കേസുകളില്‍ ശരീഅത്ത് നിയമപ്രകാരമാണ് വിധി നല്‍കാറ് എന്നതും സുവിദിതമാണ്. വ്യത്യസ്ത സമുദായങ്ങള്‍ക്ക് മതാധിഷ്ഠിത വ്യക്തിനിയമങ്ങള്‍ എന്ന നിലവിലെ വ്യവസ്ഥക്കു പകരം എല്ലാ ജനവിഭാഗങ്ങള്‍ക്കും ബാധകമായ ഏക സിവില്‍കോഡ് നിര്‍മിച്ച് നടപ്പാക്കണമെന്ന ആവശ്യം ഇന്നുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാവും മതവിഭാഗങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ മതേതരനിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നിയമനിര്‍മാണം എന്ന ശക്തമായ ചിന്തയും വികാരവുമാണ് ഏക സിവില്‍കോഡിനെതിരെ നിലനില്‍ക്കുന്നത്.
മുസ്ലിംകള്‍ക്ക് വിവാഹം, വിവാഹമോചനം, ജീവനാംശം പോലുള്ള
കാര്യങ്ങളില്‍
ഇസ്ലാമിക നിയമവ്യവസ്ഥ അഥവാ ശരീഅത്താണ് നിദാനമെന്നു വരുമ്പോള്‍
സ്വാഭാവികമായും അത്തരം വിഷയങ്ങളില്‍ വിശ്വാസികളില്‍ നിന്നുയര്‍ന്നുവരുന്ന
സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പ്രാമാണികമായി പരിഹാരം
നിര്‍ദേശിക്കുകയാണ് പണ്ഡിത സഭകളോ ദയൂബന്ദ് ദാറുല്‍ ഉലൂം പോലുള്ള ഉന്നത മത
വിദ്യാഭ്യാസ സ്ഥാപനങ്ങളോ ചെയ്യുന്നത്. ഈ സംവിധാനത്തിന് പൊതുവായ പേരാണ്
ദാറുല്‍ ഇഫ്ത. പണ്ഡിതന്മാര്‍ നല്‍കുന്ന മതവിധികള്‍ സ്വീകരിക്കുന്നതും
നിരാകരിക്കുന്നതും കേവലം ധാര്‍മികമാണ്, ഒരിക്കലും നിയമപരമോ അധികാരപരമോ
അല്ല. സ്വീകാര്യമല്ലാത്തവര്‍ക്ക് നിയമപരമായ വഴികള്‍ തേടുന്നതിന് ഒരു
തടസ്സവും ഇല്ല. ഇക്കാര്യമാണ് പരമോന്നത കോടതി, ഫത്വകള്‍ക്ക്
നിയമപരിരക്ഷയില്ല എന്ന വിധിയിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഫത്വ
ബോര്‍ഡുകള്‍ക്ക് അങ്ങനെയൊരവകാശവാദവും ഇല്ളെന്നിരിക്കെ ഇതൊരു വിവാദ
വിഷയമാവേണ്ടതുമല്ല. അതുപോലെ, വ്യക്തികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍
മാധ്യസ്ഥ്യത്തിലൂടെ ഒത്തുതീര്‍ക്കുന്നതിനുള്ള ഏര്‍പ്പാടാണ് നാനൂറോളം
വരുന്ന ദാറുല്‍ ഖദാകള്‍. ബിഹാറില്‍ ചിരകാലമായി തുടരുന്ന ഈ സംവിധാനം
പിന്നീട് യു.പിയിലേക്കും മറ്റ് ചില മുസ്ലിം കേന്ദ്രങ്ങളിലേക്കും
വ്യാപിക്കുകയായിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അത്തരമൊന്ന്
നിലവിലില്ലതാനും. ദാറുല്‍ ഖദാ സമാന്തരകോടതികളോ ബദല്‍ ജുഡീഷ്യറിയോ
ഒന്നുമല്ല, മാധ്യസ്ഥ്യവേദികള്‍ മാത്രമാണെന്ന് അവയുടെ പ്രണേതാക്കള്‍ യഥാസമയം
വ്യക്തമാക്കാതിരുന്നിട്ടുമില്ല. എന്നിട്ടും സ്റ്റേറ്റിനുള്ളില്‍ മറ്റൊരു
സ്റ്റേറ്റ് വാദമാണ് ഇതിലൂടെയൊക്കെ രൂപംകൊള്ളുന്നതെന്ന കടുത്ത
ദുഷ്പ്രചാരണം ചില വൃത്തങ്ങള്‍ നടത്തിവരുകയായിരുന്നു, മാധ്യമങ്ങള്‍
അതേറ്റുപാടുകയും ചെയ്തു. ഒടുവില്‍, അത് ഭരണഘടനാ വിരുദ്ധവും
നിയമവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വലോചന്‍ മദന്‍
എന്ന അഭിഭാഷകനാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ആ ഹരജിയാണിപ്പോള്‍
കോടതി തള്ളിയിരിക്കുന്നതും. ഫത്വയുടെയും ദാറുല്‍ ഖദായുടെയും
യഥാര്‍ഥസ്വഭാവം അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ബോര്‍ഡ് കോടതിയുടെ
ശ്രദ്ധയില്‍ കൊണ്ടുവരികയുണ്ടായി. ഫത്വക്ക് ഉപദേശ സ്വഭാവം
മാത്രമേയുള്ളൂവെന്നും കോടതിക്ക് പുറത്ത് ചെലവില്ലാതെയും വേഗത്തിലും
തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ബദല്‍ സംവിധാനമാണ് ദാറുല്‍ ഖദാ
എന്നും കേന്ദ്ര സര്‍ക്കാറും കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായി.
ഉത്തരവുകള്‍ നടപ്പാക്കാന്‍ അധികാരമില്ലാത്തതിനാല്‍ ഇന്ത്യന്‍ ജുഡീഷ്യല്‍
സംവിധാനത്തിന് വിരുദ്ധമോ സമാന്തരമോ അല്ലാത്ത ഗുണകരവും ഫലപ്രദവുമായ
സംവിധാനത്തെ ചില തെറ്റായ നടപടികളുടെ പേരില്‍ നിര്‍ത്തലാക്കാന്‍ പാടില്ല
എന്ന ക്രിയാത്മക നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചു. ഈ നിലപാടിനെ
സാധൂകരിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി. രണ്ടു മുസ്ലിംകള്‍ കോടതിക്ക്
പുറത്ത് മാധ്യസ്ഥ്യത്തിന് തയാറായാല്‍ ആര്‍ക്കാണ് അവരെ തടയാനാവുക എന്ന
കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ്.
അതേയവസരത്തില്‍, നിരപരാധികളെ ശിക്ഷിക്കാന്‍ ഫത്വ ഉപയോഗിക്കരുതെന്നും ഒരാളുടെ മൗലികാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെങ്കില്‍ ഫത്വ നിയമവിരുദ്ധമായിരിക്കുമെന്നും സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പ് അവഗാഹമോ പക്വതയോ കൂടാതെ മതവിധികള്‍ നല്‍കുന്ന പണ്ഡിതന്മാരും സഭകളും സഗൗരവം കണക്കിലെടുക്കേണ്ടതുണ്ട്. നിരന്തരം സംഭവിക്കുന്ന സാമൂഹികമാറ്റങ്ങളും സ്ത്രീകള്‍ അര്‍ഹിക്കുന്ന സാമാന്യനീതിയും പരിഗണിക്കാതെ കാലഹരണപ്പെട്ട രേഖകളിലെ അക്ഷരങ്ങളില്‍ മാത്രം കടിച്ചുതൂങ്ങി വിധി പുറപ്പെടുവിക്കുന്ന വ്യക്തികളും സഭകളും സ്ഥാപനങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനുതന്നെ തിരിച്ചടികളാണ് വരുത്തിവെക്കുകയെന്ന് തിരിച്ചറിയേണ്ട സമയം വൈകി.

അതേയവസരത്തില്‍, നിരപരാധികളെ ശിക്ഷിക്കാന്‍ ഫത്വ ഉപയോഗിക്കരുതെന്നും ഒരാളുടെ മൗലികാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെങ്കില്‍ ഫത്വ നിയമവിരുദ്ധമായിരിക്കുമെന്നും സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പ് അവഗാഹമോ പക്വതയോ കൂടാതെ മതവിധികള്‍ നല്‍കുന്ന പണ്ഡിതന്മാരും സഭകളും സഗൗരവം കണക്കിലെടുക്കേണ്ടതുണ്ട്. നിരന്തരം സംഭവിക്കുന്ന സാമൂഹികമാറ്റങ്ങളും സ്ത്രീകള്‍ അര്‍ഹിക്കുന്ന സാമാന്യനീതിയും പരിഗണിക്കാതെ കാലഹരണപ്പെട്ട രേഖകളിലെ അക്ഷരങ്ങളില്‍ മാത്രം കടിച്ചുതൂങ്ങി വിധി പുറപ്പെടുവിക്കുന്ന വ്യക്തികളും സഭകളും സ്ഥാപനങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനുതന്നെ തിരിച്ചടികളാണ് വരുത്തിവെക്കുകയെന്ന് തിരിച്ചറിയേണ്ട സമയം വൈകി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ