08 ജൂലൈ 2014

ഖിലാഫത്ത് പ്രഖ്യാപനം തെറ്റായ സന്ദേശമാണ് പകര്‍ന്നു നല്‍കുക : ഗന്നൂശി

gannuchi
തൂനിസ് : വിവിധ മതങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും ഇടയില്‍ ഉണ്ടാക്കിയ സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവാചക തിരുമേനി മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം കെട്ടിപടുത്തതെന്ന് തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടിയുടെ അധ്യക്ഷനും ലോകമുസ്‌ലിം പണ്ഡിതവേദി സെക്രട്ടറിയേറ്റംഗവുമായ റാശിദുല്‍ ഗന്നൂശി.
മദീനയിലെ എല്ലാവര്‍ക്കും അവകാശങ്ങളും ബാധ്യതകളും നിര്‍ണയിച്ചു കൊടുത്ത ഭരണഘടനാ രേഖയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും അക്രമത്തിനും നിരവധി പേര്‍ ഇരകളാക്കപ്പെടുന്നതിനും കാരണമായ വിഭാഗീയ ഭരണത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഇറാഖിലും സിറിയയിലും പ്രഖ്യാപിച്ചിരിക്കുന്ന ഖിലാഫത്ത് വഴിവിട്ട പ്രവര്‍ത്തനമാണെന്നും ഇസ്‌ലാമിക ഖിലാഫത്തിനെ കുറിച്ച തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്കത് നല്‍കുകയെന്നും ഗന്നൂശി പറഞ്ഞു. മുസ്‌ലിംകള്‍ക്കിടയിലെ പരസ്പര പോരാട്ടം തുടരുന്നതിനുള്ള ആഹ്വാനമാണതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: