07 ജൂലൈ 2014

മുസ്‌ലിംകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണം: ബുദ്ധവിശ്വാസികളോട് ദലൈലാമ

ലേ(ലഡാക്): മ്യാന്‍മറിലെയും ശ്രീലങ്കയിലെയും മുസ്‌ലിംകള്‍ക്കെതിരായ എല്ലാ അക്രമപ്രവര്‍ത്തനങ്ങളും ബുദ്ധവിശ്വാസികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് തിബത്തന്‍ ആത്മീയാചാര്യനായ ദലൈലാമ ആവശ്യപ്പെട്ടു. തന്റെ 79ാം ജന്‍മദിനാഘോഷവേളയില്‍ വസതിയില്‍ എത്തിച്ചേര്‍ന്ന ബുദ്ധമതവിശ്വാസികളോടാണ് ദലൈലാമയുടെ അഭ്യര്‍ഥന.

'ശ്രീബുദ്ധന്‍ തന്റെ ജീവിതകാലത്ത് സ്‌നേഹവും സഹാനുഭൂതിയുമാണ് അനുവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ അനുയായികളെന്നവകാശപ്പെടുന്നവരും അതുതന്നെയാണ് മുറുകെപ്പിടിക്കേണ്ടത്.' ദലൈലാമ ഉണര്‍ത്തി.
(Islam Padasala, 07 July 2014)

അഭിപ്രായങ്ങളൊന്നുമില്ല: