07 ജൂലൈ 2014

ബുര്‍ഖ നിരോധിച്ച യൂറോപ്യന്‍ മനുഷ്യാവകാശക്കോടതിയെ അപലപിച്ച് ജൂതറബ്ബി

മോസ്‌കോ: ഫ്രാന്‍സ് നടപ്പാക്കിയ ബുര്‍ഖ നിരോധത്തെ യൂറോപ്യന്‍ മനുഷ്യാവകാശക്കോടതി ശരിവെച്ചതിനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമായിരിക്കെ വിധിക്കെതിരെ യൂറോപ്പിലെ പ്രമുഖ ജൂതറബ്ബി വിമര്‍ശവുമായി രംഗത്തുവന്നു. വിധി മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
 'സ്വിറ്റ്‌സര്‍ലണ്ടില്‍ പള്ളികള്‍ക്ക് മിനാരം പണിയരുതെന്ന 2009 ലെ വിധിയെയും ഫ്രാന്‍സില്‍ സ്ത്രീകള്‍ ബുര്‍ഖകള്‍ക്കുള്ള നിരോധത്തെയം ശരിവെച്ച മനുഷ്യാവകാശക്കോടതിയുടെ നീക്കം സ്വാതന്ത്ര്യത്തിന്റെ എല്ലാ സീമകളെയും ലംഘിക്കുന്നതാണ്. 'യൂറോപ്യന്‍ റബ്ബി കോണ്‍ഫറന്‍സിന്റെ പ്രസിഡണ്ടും റഷ്യയിലെ ഉന്നതറബ്ബിയുമായ പിന്‍ചാസ് ഗോള്‍ഡ്ഷ്മിറ്റ് വ്യക്തമാക്കി.
(Islam Padasala, 07 July 2014)

അഭിപ്രായങ്ങളൊന്നുമില്ല: