അള്‍ജിയേഴ്‌സ് : അള്‍ജീരിയന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച പണം ഗസ്സയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ടീം അംഗം ഇസ്‌ലാം സ്ലിമാനി അറിയിച്ചു.
പ്രീ കോര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മനിക്കെതിരെയുള്ള അള്‍ജീരിയയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഗസ്സയിലെ പാവങ്ങളോടും ദരിദ്രരോടും ഉദാരത കാണിച്ച് വീണ്ടും ജനപ്രീതി നേടിയിരിക്കുകയാണ് അള്‍ജീരിയന്‍ ടീം. 'ഞങ്ങളേക്കാള്‍ ഇത് അവര്‍ക്കാണ് ആവശ്യം' എന്ന് സ്ലിമാനി പറഞ്ഞു. ബ്രസീലില്‍ നിന്നും മടങ്ങിയെത്തിയ താരങ്ങള്‍ക്ക് ബുധനാഴ്ച്ച അള്‍ജീരിയയില്‍ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ