04 ഒക്‌ടോബർ 2010

സമയമടുക്കയായ്

വെളുക്കാന്‍ തുടങ്ങുന്നു നിന്റെ രോമങ്ങള്‍ കാല-
മടുക്കാറായി റൂഹ് പിടിക്കാനെത്തിടുവാന്‍
പല്ലുകളൊന്നായി വിട്ടുപോകുന്നു; ദേഹ-
മൊന്നിച്ചു വിടാനുള്ള സമയമടുക്കയായ്

ദഹനം കുറയുന്നു നല്ലൊരു സന്ദേശമായ്
(ഇനി നീ വര്‍ധിപ്പിക്കാന്‍ പാടില്ല ആസക്തികള്‍)


നിന്നെ വിട്ടൊന്നൊന്നായിപ്പോകവേ ക്ഷീണിക്കാതെ
മന്യവിന്‍ കയങ്ങളില്‍ മണ്ണിട്ട്‌ മൂടീടുക.

ത്യാഗമാണത്യുത്തമം സമ്പാദ്യമല്ലോ ദു:ഖം
കേവലം പരമാര്‍ത്ഥം പകല്‍ പോലറിയുമ്പോള്‍
മാറിടും മനോമാലിന്യങ്ങളാം കുമിളകള്‍
പാകിടും സൌരോര്‍ജത്തിന്‍ വിത്തുകള്‍ വിവേകങ്ങള്‍.

സത്യത്തിന്‍ തായ് വേരുകള്‍ ചിത്തത്തില്‍ പിടിക്കുവാന്‍
നിത്യസേവക്കായ് മുന്നില്‍ വെക്കണം മഹദ്ഗ്രന്ഥം
നട്ടതുകൊണ്ടായില്ല വിത്തുകള്‍ മുളക്കുവാന്‍
കൃത്യമായ് വേണം ജലസേവനം യഥാകാലം
അപ്രകാരമീ ഗ്രന്ഥം വായിച്ചാല്‍ മാത്രം പോര
മുഗ്ദഭാവേന സ്വാംശീകരിച്ചേ പറ്റൂ

(രാവണപ്രഭു)

അഭിപ്രായങ്ങളൊന്നുമില്ല: