24 ഫെബ്രുവരി 2014

നബി(സ)യുടെ ജന്‍മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ സൗദി സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നു

മക്കയില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്‍മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കാന്‍ സൗദി ഭരണകൂടം തീരുമാനിക്കുന്നു. മസ്ജിദുല്‍ ഹറാം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് കരുതപ്പെടുന്ന അവസാനത്തെ സ്മാരകമാണ് സൗദി സര്‍ക്കാര്‍ ഇപ്പോള്‍ പൊളിച്ചൊഴിവാക്കാനുദ്ദേശിക്കുന്നത്.

മൗനം ഭജിച്ചോളൂ; പക്ഷേ കഴുകിക്കളയാനാവില്ല, ഈ പാപക്കറ

ഈജിപ്തിലെ നിലവിലെ പ്രക്ഷുബ്ധ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ പുറത്തുവരുന്ന മനുഷ്യ പീഡനങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക്  സാധാരണ സംഭവമായി മാറിയിരിക്കുന്നുവെന്നത് തീര്‍ത്തും അല്‍ഭുതകരമായ കാര്യമാണ്. വായനക്കാരില്‍ പ്രത്യേകിച്ചെന്തെങ്കിലും മാനസിക സ്വാധീനം സൃഷ്ടിക്കാനോ, മനുഷ്യാവകാശ സംഘടനകള്‍ക്ക് ഗൗരവത്തിലിടപെടേണ്ട കാര്യമായി പോലും അവിടത്തെ പീഡനങ്ങള്‍ പരിഗണിക്കപ്പെടുന്നേയില്ല.

23 ഫെബ്രുവരി 2014

വെപ്പും തീനും സാംസ്‌കാരിക പ്രതിരോധവുമാണ്


sadya
ഇന്ത്യക്കാരെ ചായ കുടിക്കാന്‍ പഠിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. ആസാമിലെ ചായത്തോട്ടങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച ചായപ്പൊടിയുപയോഗിച്ച് ചായയുണ്ടാക്കി അവര്‍ നാട്ടിലുടനീളം ചായമേളകള്‍ നടത്തി ആളുകളെ ചായകുടി ശീലിപ്പിച്ചു എന്നാണ് കഥ.അത്‌കൊണ്ട് ഭക്ഷണത്തിന് പിന്നില്‍ അധിനിവേശ രാഷ്ട്രീയവുമുണ്ടെന്നെഴുതുന്നു എപി കുഞ്ഞാമു പാഠഭേദത്തില്‍(ഫെബ്രുവരി).

20 ഫെബ്രുവരി 2014

'സംഗമം': ചൂഷണമുക്ത കാല്‍വെപ്പുകളോടെ ഒരു സാമ്പത്തിക സഹകരണ സ്ഥാപനം

ഒരു സമൂഹത്തിന്റെ സന്തുലിതമായ വളര്‍ച്ചയിലും പുരോഗതിയിലും മുഖ്യപങ്കുവഹിക്കുന്നവയാണ് അവരുടെ സാമ്പത്തികക്രമങ്ങളും ഇടപാടുകളും. അതുപക്ഷേ,  എല്ലാവിധ ചൂഷണമനോഭാവങ്ങളില്‍നിന്നും മുക്തമായിരുന്നെങ്കിലേ ലക്ഷ്യം കൈവരിക്കാനാകൂ.

19 ഫെബ്രുവരി 2014

ഇസ് ലാമിക് ടൂറിസത്തില്‍ മലേഷ്യ മുന്‍പന്തിയില്‍

ഇസ് ലാമിക് ടൂറിസ രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ മലേഷ്യയെന്ന് സര്‍വേ റിപോര്‍ട്ട്. അറബ് മിഡില്‍ ഈസ്റ്റ് മുസ് ലിം രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പഠന റിപോര്‍ട്ട് ഫെബ്രുവരി 18 നാണ് പ്രസിദ്ധീകരിച്ചത്.
 മലേഷ്യയിലെ ഇസ് ലാമിക് ടൂറിസം സെന്റര്‍ മുസ് ലിം യാത്രക്കാരെ ആകര്‍ഷിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നതായി,

ആത്മീയ ചൂഷണങ്ങള്‍ മറ നീക്കുമ്പോള്‍


holyee
ആത്മീയതയുടെ മറവില്‍ അമൃതാനന്ദമയി മഠത്തില്‍ നടക്കുന്ന ചൂഷണങ്ങളും തട്ടിപ്പുകളും ലോക തലത്തില്‍ തന്നെ വലിയ വാര്‍ത്തയും ചര്‍ച്ചയും ആയി മാറിയിട്ടും മലയാളത്തിലെ മുത്തശ്ശി പത്രങ്ങള്‍ അത് അറിഞ്ഞതായി പോലും നടിക്കുന്നില്ല.

18 ഫെബ്രുവരി 2014

ഈ നിശബ്ദ നിലവിളികള്‍ക്ക് അന്ത്യമുണ്ടോ?


kuttik
'കാമുകനൊപ്പം താമസിച്ച മാതാവ് രണ്ട് കുട്ടികളെ കഴുത്ത് മുറുക്കി കൊന്നു'. ഇത് ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്നാണ്. കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ പേര് ദിഹൂഷ്, ഷിഫാ പര്‍വിന്‍. മാതാവിന്റെ പേര് സീനത്ത്. കാമുകന്‍ ഭര്‍ത്താവിന്റെ ബന്ധുവായ മുനീര്‍!

മാധ്യമ സംസ്‌കാരം ആവശ്യപ്പെടുന്ന ജാഗ്രത

മാധ്യമ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോഴും അവ ഉപയോഗപ്പെടുത്തുമ്പോഴും പാലിക്കേണ്ട ചില മര്യാദകളും വ്യവസ്ഥകളുമുണ്ട്. അവതാരകന്‍, പ്രേക്ഷകന്‍, പരിപാടികള്‍, അവതരണ ഭാഷ എന്നിവയിലെല്ലാം പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്.

കേരള സര്‍ക്കാറിന്റെ പുസ്തകപ്പേടി

14buks3
ഏതാണ്ട് നാലു പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ്. 'വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നു' എന്ന കുറ്റം ചുമത്തി ഡല്‍ഹി ഭരണകൂടം ഒരുകൂട്ടം ഉര്‍ദു പത്രങ്ങളെ പ്രോസിക്യൂട്ട് ചെയ്തു. ഇന്ദിര ഗാന്ധിയാണ് അന്ന് പ്രധാനമന്ത്രി. ഐ.കെ. ഗുജ്‌റാലായിരുന്നു വാര്‍ത്താവിതരണ മന്ത്രി.

നിഖാബ് നിയന്ത്രണ നീക്കത്തിന് തുനീഷ്യന്‍ മുഫ്തിയുടെ പിന്തുണ

niqab
തൂന്‍സ് : സുരക്ഷാ കാരണങ്ങളാല്‍ നിഖാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള തുനീഷ്യന്‍ സര്‍ക്കാര്‍ നീക്കത്തിന് മുഫ്തിയുടെ പിന്തുണ. തുനീഷ്യന്‍ മുഫ്തി ഹംദ സഈദാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

17 ഫെബ്രുവരി 2014

യാഗയോഗങ്ങളിലൂടെ തൊഗാഡിയ മോഡിമാര്‍

togdiayy
തൊഗാഡിയയും മോഡിയും കേരളത്തില്‍ പലതവണ വന്ന് പോയിട്ടുണ്ട്. ഒരോ വരവിലും വിഷബോംബുകള്‍ പൊട്ടിച്ചാണ് അവര്‍ തിരിച്ചു പോകാറുളളത്. ഓരോ പുസ്തകങ്ങളുടെയും അടിയാധാരം പരിശോധിച്ച് വരികളില്‍ ആര്‍.ഡി.എക്‌സ് തെരഞ്ഞു പിടിക്കുന്ന സൂക്ഷ്മതയൊന്നും ഈ സമയത്ത് നമ്മുടെ ആഭ്യന്തര വകുപ്പ് പുലര്‍ത്താറില്ല.

12 ഫെബ്രുവരി 2014

ശരീഅത്തിനെ തള്ളിപറയലാണോ പുരോഗമനം

modernmuslim900909
ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം ആര്‍ട്ടിക്കിള്‍ വാഗ്ദാനം ചെയ്യുന്ന മത ജാതി ലിംഗ വിവേചനങ്ങള്‍ക്കതീതമായി സമത്വത്തിനുള്ള മൗലികാവകാശം മുസ്‌ലിം വ്യക്തി നിയമം ലംഘിക്കുന്നതിനാല്‍ അത്തരം നിയമങ്ങളെ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 2008-ല്‍ ഒരു സ്ത്രീ സംഘടന കേരള ഹൈക്കോടതിയില്‍ അന്യായം ബോധിപ്പിച്ചിരുന്നു.

അപകടകാരിയായ തടവുകാരന്‍

prisoner4343
രണ്ടു പട്ടാളക്കാര്‍ അയാളുടെ കൈകളില്‍ പിടിച്ചിട്ടുണ്ടായിരുന്നു. കാലിലിട്ടിരിക്കുന്ന തടവറച്ചങ്ങലയുടെ മുഴക്കം കേള്‍പ്പിച്ച് കൊണ്ട് അവര്‍ ചോദ്യം ചെയ്യാനുള്ള മുറിയിലേക്ക് പ്രവേശിച്ചു. മുറിയുടെ നടുവിലുണ്ടായിരുന്ന മരം കൊണ്ടുള്ള  മേശയുടെ  ഓരോ അറ്റങ്ങളിലും കസേരകള്‍ ഇട്ടിരുന്നു.

10 ഫെബ്രുവരി 2014

പിന്നോക്കാവസ്ഥ മുസ്‌ലിംകളുടെ സഹജ ഗുണമോ?

ചോദ്യം : പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട് : 'മുമ്പത്തേതിനേക്കാള്‍ പ്രയാസമായിട്ടല്ലാതെ ജനങ്ങളുടെ മേല്‍ ഒരു കാലവും ആഗതമാവുകയില്ല'. ഇന്ന് മുസ്‌ലിം സമുദായം അതീവ പിന്നോക്കവും പരിതാപകരവുമായ അവസ്ഥയിലാണ് കഴിയുന്നത്. മേല്‍ സൂചിപ്പിച്ച പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യം വെക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?

ആരാണ് ഈ ജനതയുടെ രോദനം കേള്‍ക്കുക?


fsk
 'ജീവിച്ചിരിക്കുന്നതിന്റെ അസഹനീയമായ തെളിച്ചം' ഈ വരികളെഴുതിയ മിലന്‍ കുന്തേരയോട് ഞാന്‍ ക്ഷമാപണം നടത്തുന്നു. പക്ഷെ ഇവിടെ, ദമസ്‌കസില്‍ അത് മാത്രമാണ് തലക്കെട്ടാകേണ്ടത്. 24 മണിക്കൂര്‍ മുമ്പ് ഞാന്‍ ഒരു ഫോണ്‍ കോളിലായിരുന്നു.

സാമൂഹിക പ്രസ്ഥാനമായി പരിവര്‍ത്തിപ്പിക്കപ്പെടണം


കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം വഹിച്ച പങ്കിനെക്കുറിച്ച്‌ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മലയാളികള്‍ക്കിടയില്‍ വിശേഷിച്ച്‌ മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം, സാര്‍വത്രിക വിദ്യാഭ്യാസം, സ്‌ത്രീ വിദ്യാഭ്യാസം എന്നിവ വ്യാപകമാക്കുന്നതില്‍ ആദ്യ കാലത്ത്‌ ഇസ്‌ലാഹി പ്രസ്ഥാനം വലിയ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്‌.

09 ഫെബ്രുവരി 2014

തോക്കിന്‍ കുഴലിന് കീഴില്‍ നടക്കുന്ന അനുരഞ്ജന ചര്‍ച്ചകള്‍


keryy98netabs
ഫലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്ന എന്ന ലക്ഷ്യത്തിനായിട്ടാണ് സമാധാന ചര്‍ച്ചകള്‍ തുടരുന്നത്. എന്നാല്‍ അതിന് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കരാറിന്റെ രേഖാമൂലമുള്ള ഒരു രൂപവും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

05 ഫെബ്രുവരി 2014

ഇദ്ദ സമ്പ്രദായം പെണ്‍പീഡനമാകുന്ന നടപ്പുകള്‍


സാളെ എന്റെ മകള്‍ റസിയക്ക്‌ ഫൈനല്‍ ഇയറിന്റെ പബ്ലിക്‌ എക്‌സാം തുടങ്ങും. അവളിപ്പോള്‍ ഭര്‍ത്താവ്‌ മരിച്ച്‌ ഇദ്ദയിലുമാണ്‌. പരീക്ഷ അറ്റന്‍ഡ്‌ ചെയ്യാനും ചെയ്യാതിരിക്കാനും പറ്റാത്ത അവസ്ഥ. എന്ത്‌ ചെയ്യും. ഞാനും മകളും ഇപ്പോള്‍ വലിയ ടെന്‍ഷനിലാണ്‌''

04 ഫെബ്രുവരി 2014

മുസ്‌ലിം വിഷയങ്ങളിലെ ആപിന്റെ മൗനം


Muslmissuee
കഴിഞ്ഞ ഡല്‍ഹി നിയമസഭാ ഇലക്ഷനില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള നിയോജക മണ്ഡലങ്ങളില്‍ ആപ് നേതാക്കള്‍ കിണഞ്ഞ് ശ്രമിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായിട്ടില്ല. മുസ്‌ലിം വോട്ടുകള്‍ ഉറപ്പാക്കാന്‍ ആപ് പരമോന്നത നേതാവ് ബറേലിയിലെ മൗലവി തൗഖീര്‍ റസാ ഖാനെ പോലുള്ള നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.